Latest NewsMollywood

നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിൽ

ന്തരിച്ച മലയാള നായിക ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷ് കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം.

അഭിഭാഷകനായ ഉമാശങ്കറാണ് ഈ ഫ്ലാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് കഴിയുന്നത്. 2005 ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പേ ഫ്ലാറ്റ് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്.

Read also:അനാചാരങ്ങളാണ് തന്നെ വിവാഹ മോചനത്തിൽ എത്തിച്ചത് ; ശ്വേതാ മേനോൻ പറയുന്നു

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതിനാലാണ് കുടിശ്ശിക 45 ലക്ഷത്തില്‍ എത്തിയത്. മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട് കുടിശ്ശിക ഈടാക്കാനാകില്ല. അതിനാലാണ് ഫ്ലാറ്റ് ലേലത്തില്‍ വയ്ക്കുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ഫ്ലാറ്റിനു വിലയിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button