കിംഗ്ഖാന്റെ മകള്‍ സുഹാന വീണ്ടും സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായി. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് എല്ലാത്തിനും തുടക്കമിട്ടത്. സുഹാന, ഗൗരിയുടെ അമ്മ സവിത ചിബ്ബര്‍, സഹോദര പുത്രി ആലിയ ചിബ്ബര്‍ എന്നിവരാണ് ചിത്രത്തില്‍ ഉള്ളത്.
സ്വര്‍ണ്ണ നിറത്തിലുള്ള സുതാര്യമായ ഇറക്കം കുറഞ്ഞ വസ്ത്രമാണ് സുഹാന ധരിച്ചിരുന്നത്. ആലിയ കറുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രവും.
ഫോട്ടോ കണ്ടപാടെ താരപുത്രിക്കെതിരെ സദാചാരവാദികളുടെ ആക്രമണം തുടങ്ങി. മുതിര്‍ന്നവരോടൊപ്പം നില്ക്കുമ്പോള് വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തണമെന്നും അതാണ് ഭാരതീയ സംസ്കാരമെന്നും ചിലര്‍ പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ സുഹാനയുടെ നിറത്തെയും രൂപത്തെയും വരെ കളിയാക്കി. സുഹാനയ്ക്ക് ഷാരൂഖിന്റെ കുട്ടിക്കാലത്തെ രൂപമാണെന്നും ആണ്‍കുട്ടിയെ പോലെ തോന്നിക്കുന്നുവെന്നുമൊക്കെ എഴുതിയവരുണ്ട്. ആക്രമണം കനത്തതോടെ സുഹാനയെ അനുകൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments