വനിതാ കൂട്ടായ്മ ഉണ്ടാക്കിയതിന്റെ പേരിൽ തനിക്കും മറ്റ് അംഗങ്ങൾക്കും ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവന്നെന്ന് നടി റിമ കല്ലിങ്കൽ.റിറ്റ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമയുടെ തുറന്നുപറച്ചിൽ.
സ്ത്രീകള്‍ സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് വല്ലാത്ത ബുദ്ധിമുട്ടാണ്. സ്ത്രീകൾക്ക് സ്വന്തം കാര്യം തുറന്നു പറയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സംഘടനകൾ.
Read also:തൃഷയുമായുള്ള ബന്ധം സൗഹൃദത്തിനപ്പുറം ; തെളിവുകൾ നിരത്തി ചിമ്പു
ഞങ്ങളുടെ സംഘടനയുടെ പേരില്‍ വലിയ വില കൊടുക്കേണ്ടി വന്നു. സിനിമാ മേഖലയില്‍ നിന്നു തന്നെ ഒഴിവാക്കി കളയും എന്ന തുറന്ന ഭീഷണികള്‍ വരെ ഞങ്ങള്‍ക്കു ലഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഞങ്ങള്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടു. പക്ഷെ അതൊന്നും ഞങ്ങളെ തളർത്തില്ല. സ്ത്രീവിരുദ്ധത, പുരുഷാധിപത്യം, കാസ്റ്റിങ് കൗച്ച് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സിനിമയില്‍ ഉണ്ട്. അതിനെക്കുറിച്ചു സ്ത്രീകള്‍ തുറന്നു പറഞ്ഞു തുടങ്ങി.
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള ഒരു മാധ്യമമാണ് സിനിമ. അപ്പോള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ നമ്മള് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. എല്ലാ മനുഷ്യരേയും പോലെ സമത്വത്തോടെ തങ്ങളേയും അംഗീകരിക്കണം എന്നു സത്രീകളും തിരിച്ചറിയണം.–റിമ പറഞ്ഞു.
Post Your Comments