ഇന്ത്യ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി.ചിത്രത്തിൽ വേഷമിട്ട ഓരോരുത്തരും ഇന്ത്യൻ പ്രേക്ഷക മനസിൽ ഇടം നേടിയത് വളരെ പെട്ടെന്നായിരുന്നു.ബാഹുബലിയിലെ കട്ടപ്പയെ ആരും മറക്കാനിടയില്ല.
സത്യരാജ് എന്ന അതുല്യ നടന്റെ അഭിനയം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പ ഇനി മദാം തുസാഡ്സില്‍ മെഴുകു പ്രതിമ. ആദ്യമായാണ് ഒരു തമിഴ് നടന്റെ മെഴുകു പ്രതിമ മദാം തുസാജ്സില്‍ ഇടംനേടുന്നത്.ബാഹുബലിയിലെ നായകന് പ്രഭാസിന്റെ മെഴുകു പ്രതിമ നിലവില്‍ മദാം തുസാഡ്സിലെ വാക്സ് മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തില്‍ ഇടംനേടിയ ആദ്യ ദക്ഷിണേന്ത്യന്‍ നടനും പ്രഭാസ് ആണ്.
മഹാത്മാഗാന്ധി, നരേന്ദ്ര മോദി, സച്ചിന് ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന് ഉള്‍പ്പെടെ നിരവധി പേരുടെ പ്രതിമ മദാം തുസാഡ്സിലുണ്ട്. ഇനി തെന്നിന്ത്യന്‍ താരം സത്യരാജിന്റെ പ്രതിമയും ഇവര്‍ക്കൊപ്പമുണ്ടാകും.
Post Your Comments