സിനിമയില്‍ കരാര്‍ ആയതി ശേഷം നായിക പിന്മാറുന്നത് സ്വാഭാവികമാണ്. പല ചിത്രങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് നിര്‍മ്മാതാവിന് എതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് നടി പ്രിയാമണി. അങ്കുലിക എന്ന സിനിമയുടെ നിര്‍മ്മാതാവിനെതിരെയാണ് പ്രിയാമണി പരാതി നല്‍കിയിരിക്കുന്നത്.
സംഭവം ഇങ്ങനെ.. ഈ ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരുമായിഅഞ്ച് വര്‍ഷം മുമ്പ് പ്രിയ ചിത്രത്തില്‍ നായികയായി കരാര്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ അതില്‍ നിന്ന് പിൻമാറി. അതിനെ തുടര്‍ന്ന് ഈ ചിത്രം മറ്റൊരു നായികയെ വച്ച് അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ സിനിമയുടെ ടീസറില്‍ പ്രിയയുടെ ചിത്രമാണ് ഉപയോഗിചിരിക്ക്ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരാതിയുമായി പ്രിയാമണി രംഗത്ത് എത്തിയത്. താൻ ചെയ്യാത്ത സിനിമയുടെ പ്രമോഷന് അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രിയയുടെ ആവശ്യം. മൂവി ആര്‍ടിസ്റ്റ്സ് അസോസിയേഷന് നടി പരാതി നല്കി കഴിഞ്ഞു.
Post Your Comments