KollywoodLatest News

എന്നോട് അരക്കെട്ട് ഇളക്കാന്‍ പറയാതെ നല്ല കഥാപാത്രങ്ങൾ തരൂ ; ആന്‍ഡ്രിയ പ്രതികരിക്കുന്നു

തെന്നിന്ത്യൻ നായികയും ഗായികയുമായ ആൻഡ്രിയ വനിതാ ദിനത്തിൽ ചലച്ചിത്ര മേഖലയിലെ പുരുഷാധിപത്യത്തെക്കുറിച്ച് തുറന്നടിച്ചു. ചെന്നൈയിലെ ഒരു എന്‍ജിനിയറിങ് കോളേജില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.

ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ പേരുകള്‍ ചോദിച്ചാല്‍ അതില്‍ പുരുഷ താരങ്ങള്‍ മാത്രമാണ് ഉണ്ടാവുക. എന്നോട് അരക്കെട്ട് ഇളക്കാന്‍ പറയാതെ എനിക്ക് വേണ്ടി കഥാപാത്രം ചെയ്യാന്‍ കഴിയുമോയെന്ന് സംവിധായകരോട് ആന്‍ഡ്രിയ തുറന്നടിക്കുന്നു. സെക്സിയായ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാൻ താൽപര്യമുണ്ടെന്നും എന്നാൽ സംവിധായകർക്ക് പൊതുവെ സ്ത്രീകൾക്ക് നല്ല റോളുകൾ നൽകാൻ താൽപര്യമില്ലെന്നും താരം പറഞ്ഞു.

Read also:രജനികാന്തിന്‍റെ ഹിമാലയ യാത്ര; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ചുംബന സീനില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിയ്ക്ക് പിന്നെ റോളുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും സ്ത്രീ ശരീരത്തെ വില്‍പ്പന ചരക്കാക്കാന്‍ സിനിമാ മേഖല ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button