സുരേഷ്ഗോപി നായകനായ പൈലറ്റ്സില് ബാലതാരമായാണ് കീര്‍ത്തി സുരേഷ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് പ്രിയദര്ശന് ചിത്രമായ ഗീതാഞ്ജലിയിലൂടെ നായികയായ അവര്‍ ഇന്ന് തമിഴില്‍ ഏറെ തിരക്കുള്ള നടിയാണ്. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി, വിക്രം നായകനായ സാമി 2, സണ്ടക്കോഴി 2, വിജയ്- എ ആര് മുരുഗദോസ് ടീമിന്റെ ചിത്രം എന്നിവയാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്യുന്ന സിനിമകള്‍.
വിജയുടെ സിനിമയിലും വിശാല്‍ നായകനായ സണ്ടക്കോഴി 2വിലും മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് വരലക്ഷ്മി ശരത്കുമാറാണ്. ചെയ്യുന്നത് ചെറിയ വേഷമായാല്‍ പോലും അവയെ മികവുറ്റതാക്കാന്‍ വരലക്ഷ്മിക്ക് പ്രത്യേക കഴിവുണ്ട്. മമ്മൂട്ടി നായകനായ കസബയിലും മാസ്റ്റര്‍പീസിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. വരലക്ഷ്മിയുടെ കാമുകന് കൂടിയായ വിശാലിന്റെ സിനിമയെ കുറിച്ചാണ് മലയാളി താരത്തിന് കൂടുതല്‍ ആശങ്ക. ബോക്സ് ഓഫിസില്‍ വരലക്ഷ്മിക്ക് അത്ര നല്ല സമയമല്ലെങ്കിലും തന്റെ സിനിമകളില്‍ അവര്‍ക്ക് നല്ല വേഷങ്ങള്‍ കൊടുക്കാന്‍ വിശാല്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ഇനി മുതല്‍ തിരക്കഥ മുഴുവന്‍ കേട്ടതിന് ശേഷമായിരിക്കും കീര്‍ത്തി പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുക.
Post Your Comments