CinemaGeneralKollywoodLatest News

സാമന്തയുടെ സിനിമ സെന്‍സര്‍ പ്രശ്നത്തില്‍ കുരുങ്ങിയത് ഇക്കാരണം കൊണ്ടാണ്

വിവാഹത്തിന് ശേഷവും സിനിമാ ലോകത്ത് സജീവമാണ് തെന്നിന്ത്യന്‍ നടി സാമന്ത. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഗ്ലാമറസ് ആകാനും അവര്‍ മടിക്കാറില്ല.

വിശാല്‍ നായകനായ ഇരുമ്പുതിരൈ ആണ് അടുത്തതായി പുറത്തിറങ്ങുന്ന സാമന്തയുടെ ചിത്രം. മിത്രന്‍ ശരവണന്‍റെ കന്നി സംവിധാന സംരംഭമായ ഇരുമ്പുതിരൈ ആദ്യം ജനുവരി 26നാണ് റിലീസ് ചെയ്യാനിരുന്നത്. പക്ഷെ ആ സമയത്ത് മറ്റ് ചില സിനിമകള്‍ കൂടി റിലീസ് ചെയ്യുന്നത് കൊണ്ട് വിശാല്‍ ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റി. വിവിധ കാരണങ്ങള്‍ കൊണ്ട് റിലീസ് പിന്നെയും നീണ്ടു.

മാര്‍ച്ച് 29ന് സിനിമ തിയറ്ററുകളില്‍ എത്തും എന്നറിയുന്നു. പ്രദര്‍ശനാനുമതി ലഭിക്കുന്നതിന് മുമ്പായി സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സംവിധായകന് പല ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. സൈബര്‍ ക്രൈമിനെ കുറിച്ചും ഡിജിറ്റല്‍ പണമിടപാടുകളിലെ തട്ടിപ്പിനെ കുറിച്ചും പ്രതിപാദിക്കുന്ന സൈബര്‍ ത്രില്ലറാണ് ഈ ചിത്രം. ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയുണര്‍ത്തുന്ന ചില രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സംവിധായകന്‍ വഴങ്ങിയില്ല. തന്‍റെ വാദങ്ങള്‍ സമര്‍ഥിക്കുന്നതിന് തിരക്കഥാകൃത്ത് കൂടിയായ മിത്രന് അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടി വന്നു. ഏതാണ്ട് രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഇരുമ്പുതിരൈക്ക് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ വിജയ്‌ ചിത്രമായ മെര്‍സല്‍ വിവാദത്തില്‍ പെട്ടത് അടുത്ത കാലത്താണ്. സമാനമായ എതിര്‍പ്പുകള്‍
വിശാല്‍-സാമന്ത ചിത്രത്തിനും നേരിടേണ്ടി വരും എന്നാണ് സൂചനകള്‍.

shortlink

Related Articles

Post Your Comments


Back to top button