
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് കാജല്‍ അഗര്‍വാള്‍. മഹേഷ് ബാബു, രാം ചരണ്‍ തേജ, വിജയ്, അല്ലു അര്ജുന്, കാര്‍ത്തി തുടങ്ങി സൂപ്പര്താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള അവര്‍ ഗ്ലാമര്‍ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്.
ഇപ്പോള്‍ പ്രമുഖനായ ഒരു സംവിധായകന് കാജലിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ്.
അടുത്തിടെ ഒരു തമിഴ് ടിവി ചാനല്‍ നവാഗത പ്രതിഭകള്‍ക്കായി ഒരു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തിയിരുന്നു. അങ്ങനെ പ്രദര്‍ശിപ്പിച്ച സ്ത്രീ ശാക്തികരണത്തെ കുറിച്ചുള്ള ഫിലിം കാണവേയാണ് സംവിധായകന് കാജലിനെ കുറിച്ച് പരാമര്‍ശിച്ചത്.
അത്തരം കഥകളില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചു വേണം എന്നാണ് വിധികര്‍ത്താക്കളില്‍ ഒരാളായ തമിഴ് സംവിധായകന് അഭിപ്രായപ്പെട്ടത്.
അദ്ദേഹം പറഞ്ഞു, ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും ഹോട്ടസ്റ്റ് ആയ നടിയാണ് കാജല്‍ അഗര്‍വാള്‍. പക്ഷെ ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമല്ല, അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും അവര്‍ നന്നായി ചെയ്യും. ശരീര പ്രദര്‍ശനം എത്രത്തോളം നടത്താം, ആള്‍ക്കാരെ എങ്ങനെ ആകര്‍ഷിക്കാം എന്നൊക്കെ കാജലിന് നന്നായി അറിയാം. അവര്‍ ഒരിക്കലും പരിധി വിട്ട് പോകാറുമില്ല.
ആ സംവിധായകന് ആരാണെന്ന കാര്യം തല്ക്കാലം രഹസ്യമായി തുടരുന്നു.
Post Your Comments