CinemaIndian CinemaKollywoodLatest NewsMovie GossipsTV ShowsWOODs

ആര്യയുടെ വിവാഹം: വിവാദ റിയാലിറ്റി ഷോ നിര്‍ത്താന്‍ തീരുമാനം

തുടക്കം മുതല്‍ വിവാദത്തില്‍ ആയ റിയാലിറ്റി ഷോയാണ് നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്കെ വീട്ടു മാപ്പിള. ഈ ഷോ നിര്‍ത്താന്‍ ചാനല്‍ അധികൃതര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ആര്യക്ക് പങ്കാളിയെ കണ്ടെത്തുന്ന ഈ റിയാലിറ്റി ഷോ കളേഴ്സ് ടിവിയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

പങ്കാളിയെ കണ്ടെത്താന്‍ ഫേസ്ബുക്ക് വഴി ആര്യ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. തനിക്കൊരു കൂട്ടു വേണമെന്നും വധുവിനെ കുറിച്ച് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണം എന്നതു മാത്രമാണ് ഡിമാന്‍റെന്നും ആര്യ ലൈവില്‍ പറഞ്ഞിരുന്നു. ഇതോടെ ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളും ഫോണ്‍കോളുമാണ് ആര്യയെ തേടിയെത്തിയത്. ഇതില്‍ 16 പേരെ തിരഞ്ഞെടുത്താണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പരിപാടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പങ്കാളിയെ കണ്ടെത്തേണ്ടത് റിയാലിറ്റി ഷോ നടത്തിയല്ലെന്ന് ചിലര്‍ ആരോപിക്കുമ്പോള്‍ നാണമില്ലാത്ത നാടകമാണ് പരിപാടിയെന്നും ചിലര്‍ ആരോപിക്കുന്നു.

ഈ ഷോയില്‍ അതിഥി ആയി എത്തിയ നടി വരലക്ഷ്മി ആര്യയുടെ യഥാര്‍ഥ പേര് ജംഷാദ് എന്നാണെന്നും അദ്ദേഹം മുസ്ലിം ആണെന്നും പറഞ്ഞുകൊണ്ട് ആര്യക്ക് വേണ്ടി മതം മാറാന്‍ തയ്യാറാണോ എന്നു ചോദിച്ചു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനു കാരണമായി. ബിജെപി ലൗവ്‌ ജിഹാദ് ആണ് ഈ പരിപാടി ലക്‌ഷ്യം വയ്ക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഷോ നിര്‍ത്താന്‍ ചാനലിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button