താരാരാധനയില്‍ ഏറെ മുന്നിലാണ് തമിഴര്‍. അതുകൊണ്ടുതന്നെ അവിടെയാണ് താരങ്ങള്‍ക്കായുള്ള ക്ഷേത്രങ്ങളും കൂടുതല്‍. അത്തരം ചില ക്ഷേത്രങ്ങളെ പരിചയപ്പെടാം.
നടനില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ താരമാണ് കരുണാനിധി. ജി ആര്‍ കിഷ്ണമൂര്‍ത്തിയാണ് കരുണാ നിധിയ്ക്കായി ക്ഷേത്രം സ്ഥാപിച്ചത്.
തെന്നിന്ത്യയില്‍ ക്ഷേത്രമുള്ള ഒരു താര റാണിയാണ് കുശ്ബൂ. മലയാളത്തിലും തമിഴിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച കുശ്ബൂ ഇന്നും ആരാധകരുടെ പ്രിയ നടിയാണ്. തിരുചിറപള്ളിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ആന്ധ്രാപ്രദേശില്‍ ആരാധകര്‍ നടി മമത കുല്‍ക്കര്‍ണ്ണിയ്ക്ക് ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. ഒരു തെലുങ്ക് നടിയല്ലാത്ത മമതയോട് കടുത്ത ആരാധനയുള്ള തെലുങ്ക് ആരാധകരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
സൂപ്പര്‍ താര നിരയില്‍ നിന്നും തമിഴ് നാടിന്‍റെ മുഖ്യ മന്ത്രി പദവി സ്വന്തമാക്കിയ താരമാണ് എം ജി ആര്‍. നാതമേടില്‍ ഇദ്ദേഹത്തിനായി ഒരു ക്ഷേത്രം ആരാധകര്‍ പണിതിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചന്‍. താരത്തിന്റെ പേരില്‍ കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്രമുണ്ട്. അമിതാഭിന്റെ ചിത്രമാണ് ഇവിടെ പൂജയ്ക്ക് വച്ചിരിക്കുന്നത്.
തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍ താരമായ നഗ്മയ്ക്കും ആരാധകര്‍ ക്ഷേത്രം പണിതിട്ടുണ്ട്. കൂടാതെ ഗ്ലാസമറസ് നായികാ നമിതയ്ക്കും ആരാധകര്‍ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ക്ഷേത്രമുള്ള ഒരു നടിയാണ് പൂജ ഉമ ശങ്കര്‍. കൊളമ്പോയിലാണ് പൂജയുടെ പേരില്‍ ഉള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കര്‍ണ്ണാടകയിലെ കോലറില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. എവിടെ വലിയ ശിവ ലിംഗമാണ് പ്രതിഷ്ഠ.
സെക്‌സ് മനുഷ്യന്റെ വിശപ്പും വികാരവുമാണ് : വിദ്യാബാലൻ
Post Your Comments