CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

നടന്‍ ചിമ്പുവിനെ ചതിച്ചതാരെന്നു വെളിപ്പെടുത്തി അച്ഛന്‍ രംഗത്ത്

തമിഴ് നടന്‍ ചിമ്പു എന്നും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 2015 ല്‍ നടനെതിരെ ഉയര്‍ന്ന ഒരു വിവാദമായിരുന്നു ബീ്പ സോങ്. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വരികള്‍ ഉള്ള ബീപ് സോംഗ് പുറത്തിറങ്ങിയപ്പോള്‍ സ്ത്രീ സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ചിമ്പുവിനെ ന്യായീകരിച്ചു അച്ഛന്‍ രാജേന്ദ്രന്‍. ‘ഞാന്‍ ഒരു സംഗീത സംവിധായകനാണ്. ഞാന്‍ പാട്ട് എഴുതിയിട്ടുണ്ട് ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. ഒരുപാട്ട് പുറത്ത് വിടും മുന്‍പ് ഡമ്മിയായ വരികള്‍ എഴുതും. ബീപ് സോങ് അങ്ങനെ സംഭവിച്ചതാണ്. സിമ്ബു അറിയാതെ അവന്റെ അഡ്മിന്‍ ആ പാട്ട് പുറത്ത് വിട്ടു. അഡ്മിന്‍ ചതിച്ചതാണ്. എച്ച്‌. രാജയെപ്പോലും അഡ്മിന്‍ ചതിച്ചു പിന്നെയാണോ എന്റെ മകനെ- രാജേന്ദര്‍ ചോദിക്കുന്നു.

ചെന്നൈ കെ.കെ നഗര്‍ മീനാക്ഷി കോളേജിന് മുന്‍പില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചിമ്പുവിനെതിരെ ഉണ്ടായ വിവാദത്തിനു അദ്ദേഹം മറുപടി നല്‍കിയത്. ബികോം വിദ്യാര്‍ഥിനിയായ അശ്വിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്ന അഴകേശന്‍ എന്ന യുവാവാണ് സംഭവത്തിലെ പ്രതി. അശ്വിനിയുടെ കൊലപാതകത്തില്‍ തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.

അനുഭവിച്ചോ, എന്നെ നിങ്ങള്‍ ഒരുപാട് കഷ്ടപ്പെടുത്തി; രണ്‍ജി പണിക്കരോട് മമ്മൂട്ടി

shortlink

Related Articles

Post Your Comments


Back to top button