CinemaMollywoodNEWS

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ മറിച്ചായേനെയെന്നു ഭര്‍ത്താക്കന്‍മാര്‍ ഭയപ്പെട്ടു

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ശ്രദ്ധേയയാണ് അനുസിത്താര.അനു സിത്താര അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന രഞ്ജിത്ത് ശങ്കര്‍ചിത്രത്തില്‍ മാലിനി എന്ന ശ്രദ്ധേയമായ വേഷമാണ് അനു അവതരിപ്പിച്ചത്. രാമന്റെ ഏദന്‍തോട്ടം കണ്ട ഭൂരിപക്ഷം പുരുഷന്മാരും ഈ സിനിമ ഒരിക്കലും തങ്ങളുടെ ഭാര്യമാരെ കാണിക്കില്ലെന്ന് പറഞ്ഞിരുന്നതായി രഞ്ജിത്ത് ശങ്കര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

രാമന്റെ ഏദന്‍തോട്ടത്തിലെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രം തന്റെ വ്യക്തി ജീവിതവുമായി അടുത്ത് നില്‍ക്കുന്നതാണ്. അതിര് കവിഞ്ഞ സ്‌നേഹം എന്റെ ഭാര്യയോടും അമ്മയോട് പോലും താന്‍ കാണിക്കാറില്ല. വ്യക്തികളോട് അമിതമായി അടുക്കുന്നതില്‍ വലിയൊരു അപകടമുണ്ട്.

സിനിമയില്‍അനു സിത്താര അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രം എനിക്ക് പരിചയമുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രതിനിധിയാണ്. മാത്രമല്ല അവരുടെ ഭര്‍ത്താവ് എല്‍വിസ് എന്റെയുള്ളില്‍ തന്നെയുള്ള മറ്റൊരാളാണ്. ഭൂരിഭാഗം ഭര്‍ത്താക്കന്മാരിലും രാമനും എല്‍വിസുമുണ്ട് – രഞ്ജിത്ത് ശങ്കര്‍പറയുന്നു

shortlink

Related Articles

Post Your Comments


Back to top button