BollywoodGeneralNEWS

കങ്കണയെ കണ്ടാല്‍ പലരും വഴിമാറി നടക്കും; വീട്ടുകാരും താരത്തെ അവഗണിച്ചു!

ബോളിവുഡില്‍ വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിതുറന്ന നായികയാണ് കങ്കണ. സൂപ്പര്‍താരം ഹൃത്വിക്കുമായുള്ള പ്രണയമാണ് കങ്കണയെ വിവാദ നായികയാക്കിയത്. സിനെമയിലെത്തും മുന്‍പേ തന്റെ കുട്ടിക്കാല ജീവിതത്തില്‍ ആരും പറയാന്‍മടിക്കുന്ന ചില മൂല്യമേറിയ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ മറുപടി.

“ചെറുപ്പത്തിൽ ഞാനൊരു മടിച്ചി കുട്ടിയായിരുന്നു. കുളിക്കാനായിരുന്നു കൂടുതൽ മടി. വൃത്തിയില്ലാതെ നടക്കുന്ന എന്നെക്കൊണ്ട് വീട്ടുകാർ പൊറുതിമുട്ടി. കൂട്ടുകാരാണെങ്കിൽ വഴിമാറി നടക്കും. കുറച്ചു മുതിർന്നപ്പോൾ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. അതിലൂടെയാണ് സത്വ, തമസ്, രജസ്‌എന്നീ മൂന്ന് ഊർജ്ജത്തെക്കുറിച്ചു പഠിച്ചത്. ഏറ്റവും പ്രധാനപ്പെട്ട സത്വയിലാണ് വൃത്തിയായിരിക്കണമെന്ന് പറയുന്നത്. സാത്വിക ശക്തി ഉള്ളിടത്ത് ലക്ഷ്മി ദേവി ഉണ്ടാവുമെന്നാണ് വിശ്വാസം. അങ്ങനെ ഞാനും മാറി. ദിവസവും കുളിക്കാൻ തുടങ്ങി, സുന്ദരിയായി. എന്റെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാനും തുടങ്ങി.”

shortlink

Related Articles

Post Your Comments


Back to top button