സിനിമയിലെ കാസ്റ്റിംഗ് കൗച്ച് എന്ന സംഗതിയെക്കുറിച്ച് ബോളിവുഡിലുള്ള പല നടിമാരും വ്യക്തമക്കിയിട്ടുള്ളതാണ്. തനിക്കു നേരിട്ട പല മോശം അനുഭവങ്ങളെക്കുറിച്ചും ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന് ഒരുപാട് തവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്, ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മറ്റൊരു മോശം സാഹചര്യത്തെക്കുറിച്ചു അടുത്തിടെ വിദ്യ വിശദീകരിക്കുകയുണ്ടായി.
ഇരുപത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡിഷന് പങ്കെടുക്കാന്‍ പോയതായിരുന്നു ഞാന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരുന്നത് എനിക്ക് അസ്വസ്ഥയുണ്ടാക്കി, ഒടുവില്‍ ഞാന്‍ ഇടപെട്ടു. “നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്” ഞാന്‍ ചോദിച്ചു, അയാള്‍ അപ്പോള്‍ വല്ലാതെയായി. തനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും പക്ഷെ അത് തിരസ്കരിക്കുകയാണ് ചെയ്തതെന്നും വിദ്യ പറയുന്നു.
Post Your Comments