
മലയാള സിനിമയില്‍ നടന് കുഞ്ചാക്കോ ബോബന് വലിയ ഒരു ഇടവേളയുണ്ടായി. ഇതിന്റെ കാരണം എന്താണെന്ന് പൊതുവേ ആര്‍ക്കും അറിയില്ല, എന്നാല്‍ അതിനു പിന്നില്‍ മറ്റൊരു സംഭവ കഥയുണ്ട്, ചോക്ലേറ്റ് നായകനായി തുടങ്ങിയ കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതത്തില്‍ ആദ്ദേഹത്തിനു ആരധികമാര്‍ ആയിരുന്നു ഏറെയും. പെണ്ണുങ്ങള് അമിതമായി ആരാധിച്ചിരുന്ന നടനോട് ആണുങ്ങള്‍ക്ക് പൊതുവേ ഒരു അസൂയ ഉണ്ടായിരുന്നതായും അന്നത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,അതില്‍ ഒരാളായിരുന്നു അവതാരകനും നടനുമൊക്കെയായ രമേശ് പിഷാരടി. അനിയത്തി പ്രാവിലൂടെ വന്നു കുഞ്ചാക്കോ ബോബന് പെണ്കുട്ടികളുടെയെല്ലാം മനസ്സില്‍ കയറിയപ്പോള്‍ അസൂയമൂത്ത് ഒറ്റയടിയ്ക്ക് കൊന്നാലോ എന്നാലോചിച്ചതാ എന്നായിരുന്നു ഒരു പ്രോഗ്രാമിനിടെ പിഷാരടി പറഞ്ഞത്. പെണ്‍കുട്ടികള്‍ മാത്രം ഫാന്‍സ് ആയുള്ള കുഞ്ചാക്കോ ബോബന് രണ്ടാം വരവോടെ അത് പരിഹരിച്ചു. ചോക്ലേറ്റ് ഇമേജില്‍ നിന്ന് കാമ്പുള്ള വേഷങ്ങളിലേക്ക് കൂട് മാറിയ താരതിനിപ്പോള് ആരാധകന്മാരാണ് ഏറെയും. പഴയ ആരാധികമാരുടെ തള്ളിക്കയറ്റം ഇപ്പോഴില്ല എന്നോര്‍ത്തും കുഞ്ചാക്കോ ബോബന് സങ്കടപ്പെടുന്നുണ്ട്.
Post Your Comments