BollywoodCinemaGeneralLatest NewsMovie Gossips

ഹൃതിക് റോഷന്‍ വീണ്ടും പ്രണയ കുരുക്കില്‍?

ബോളിവുഡില്‍ ലക്ഷക്കണക്കിന്‌ ആരാധകരുള്ള നടനാണ്‌ ഹൃതിക് റോഷന്‍. കഹോ ന പ്യാര്‍ ഹൈ, കൃഷ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന അദ്ദേഹം നൃത്തമികവിന്‍റെ പേരിലാണ് കൂടുതല്‍ അറിയപ്പെട്ടത്. ആറു ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഹൃതിക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ്.

നടി കങ്കണയുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് ഹൃതിക് റോഷന്‍ അടുത്തിടെ വിവാദത്തില്‍ പെട്ടത്. ‘ക്വീന്‍’ നായിക അദ്ദേഹത്തിന് അയച്ച സ്വകാര്യ മെയിലുകള്‍ ചോര്‍ന്നതും തുടര്‍ന്നുണ്ടായ വിഴുപ്പലക്കലും ഇരുവരെയും ബാധ ശത്രുക്കളാക്കി മാറ്റി.

ഇപ്പോള്‍ ഹൃതിക് അടുത്ത പ്രണയ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് ചില പപ്പരാസികള്‍ പറയുന്നത്. നടന്‍റെ മനസ്സില്‍ ഇടം പിടിച്ച വ്യക്തി മറ്റാരുമല്ല, സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാന്‍. ‘കൃഷ്’ ഹീറോയേക്കാള്‍ ഇരുപത് വയസ് കുറവാണ് സാറയ്ക്ക്. പക്ഷെ അവരെ കുറിച്ച് പറയുമ്പോള്‍ നടന് നൂറു നാവാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

ഏറെ പ്രായ വ്യത്യാസമുണ്ടെങ്കിലും തന്‍റെ അടുത്ത സിനിമയില്‍ നായികയായി ഹൃതിക് റോഷന്‍ തിരഞ്ഞെടുത്തത് സാറയെയാണ്. ആ തിരഞ്ഞെടുപ്പ് നടി കഥാപാത്രത്തിന് യോജിക്കുന്നത് കൊണ്ട് മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button