ചുരുങ്ങിയ കാലത്തിനുള്ളില്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രാധിക ആപ്തെ. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ അവര്‍ മടിക്കാറില്ല. കബാലിയിലെ രജനിയുടെ നായികാ വേഷത്തിലൂടെ ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ നടി വിവാദ പ്രസ്താവനകള്‍ മൂലം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഗോവയിലെ ബീച്ചില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ടപാടെ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ല ചിത്രം എന്ന ആരോപണവുമായി ട്രോളര്‍മാരും രംഗത്ത് വന്നു. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.
ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയാണോ ധരിക്കേണ്ടത് എന്നാണ് രാധിക ആപ്തെ ചോദിക്കുന്നത്.
“എനിക്കെതിരെ ട്രോള്‍ വന്നത് അറിഞ്ഞിരുന്നില്ല. എല്ലാം കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ബിക്കിനിക്ക് പകരം സാരിയുടുത്ത് ബീച്ചില്‍ പോകണം എന്നാണോ ഇവര്‍ ആഗ്രഹിക്കുന്നത് ?” നടി ചോദിക്കുന്നു.
Post Your Comments