BollywoodCinemaNEWS

ഐശ്വര്യ ചുംബിച്ചാല്‍ അമിതാഭ് ബച്ചന്‍ ഇടപെടും; കാരണം ഇതാണ്!

ബോളിവുഡ് സിനിമാ ലോകം ഗോസിപ്പുകളാല്‍ സമ്പന്നമാണ്, ചൂടന്‍ രംഗങ്ങളോട് പൊതുവേ മുഖം തിരിക്കുന്ന ആളാണ്‌ ബോളിവുഡിന്റെ സൂപ്പര്‍ ഹീറോ അമിതാഭ് , തന്റെ മകനോ മരുമകളോ അത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ ബിഗ്ബിയുടെ ഇഷ്ടക്കേട് താരം തുറന്നു പറയും. ഓവര്‍ ആകുന്ന തരത്തിലുള്ള ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കരുതെന്ന് അഭിഷേകിനോട് അമിതാബ് ബച്ചന്‍ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ‘എയ് ദിൽ ഹൈ മുഷ്കിൽ’ എന്ന ചിത്രത്തിൽ റൺബീർ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടൻ രംഗങ്ങളിൽ അമിതാബ് ബച്ചന്‍ ഇടപെട്ടതും ചിത്രത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കണമെന്നുള്ള  ബച്ചന്റെ ആവശ്യം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. സംവിധായകനോട് അമിതാഭ് ഇതുമായി ബന്ധപ്പെട്ടു സംസാരിച്ചിരുന്നു, നേരിട്ട് റൺബീറുമൊത്തുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങള്‍ ബച്ചന് അത്ര പിടിച്ചില്ലെന്നു ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴും കര്‍ശനമായ നിലപാടിലാണ് താരം, അഭിഷേകോ, ഐശ്വര്യയോ പരിധിവിട്ടുള്ള ഗ്ലാമര്‍ ചിത്രീകരണങ്ങളില്‍ മുഖം കാണിച്ചാല്‍ ബിഗ്ബിയുടെ മട്ടുമാറുമെന്നാണ് ബോളിവുഡ് സംസാരം.

shortlink

Related Articles

Post Your Comments


Back to top button