ബോളിവുഡിലെ താര സുന്ദരി അനുഷ്ക ശർമ്മയുടെ വ്യക്തി ജീവിതം വളരെ ശ്രദ്ധയോടെ നോക്കികാണുന്നവരാണ് ആരാധകർ .അനുഷ്കയുടെയും വിരാടിന്റെയും വിവാഹം തന്നെ അതിന്റെ കാരണങ്ങളിൽ ഒന്നാണ്.
അടുത്തിടെ ആരും അറിയാത്ത തന്റെ സ്വകാര്യ ജീവിതം പുറത്തുവന്നതിനെ ഞെട്ടലിലാണ് താരം.വ്യക്തി ജീവിതത്തിലെ പലകാര്യങ്ങളും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുഷ്ക തുറന്നു പറഞ്ഞുവെന്നായിരുന്നു വാർത്ത.സുയി ദാഗ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു അനുഷ്ക ഈ വാർത്തയെക്കുറിച്ച് അറിഞ്ഞത്.തുടർന്ന് അനുഷ്ക പ്രതികരണവുമായി എത്തി.
It is SHOCKING to see a completely fabricated interview of mine in a reputed publication like @Ei_Samay. This is to clarify that I have NEVER done an interview on my personal life with them or with anyone else. Just shows how carelessly your personal freedom is looked at by them. pic.twitter.com/ncmcuuJvVs
— Anushka Sharma (@AnushkaSharma) March 9, 2018
Read also:ആത്മസംതൃപ്തി തേടി രജനികാന്ത് പതിവു സ്ഥലത്തേക്ക്
ഞാൻ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആർക്കും അഭിമുഖം നൽകിയിട്ടില്ല.മാധ്യമങ്ങൾ ഒരു കാര്യവും അത്ര സുരക്ഷിത്വത്തോടെയുമല്ല കൈകാര്യം ചെയ്യുന്നതെന്നും അനുഷ്ക ട്വിറ്ററിലൂടെ പങ്കുവെച്ചു.പോസ്റ്റിനു ധാരാളം കമാറ്റുകളും എത്തി.മാധ്യമങ്ങൾ അധാർമികമായാണ് പല കാര്യങ്ങളും ചെയ്യാറുള്ളതെന്നും പലരും അഭിപ്രായം പറയുകയും ചെയ്തു.
അനുഷ്ക വനിതാ ദിനത്തിൽ ഇട്ട ട്വിറ്റർ പോസ്റ്റ് വൈറലായി മാറിയിരുന്നു.അനുഷ്കയുടെ ബാല്യകാല ചിത്രത്തിനൊപ്പം താൻ ജനിച്ചതു മുതൽ ഇതുവരെ ഞാൻ തന്നെയായിട്ടാണ് ജീവിച്ചതെന്നും എന്നെ സ്വതന്ത്രയാക്കിയ എല്ലാവർക്കും വനിതാ ദിന ആശംസകൾ ഒപ്പം എന്നെ ഇതുവരെ മനസിലാക്കിയ പുരുഷന്മാർക്കും നന്ദിഎന്നും ചിത്രത്തിനൊപ്പം താരം കുറിച്ചു.
എന്നാൽ വിരാട് കൊഹ്ലി തന്റെ ഭാര്യ ഒരു അസാമാന്യ വ്യക്തിത്വമാണെന്നും.ഒരിക്കലും ആണും പെണ്ണും തുല്യമല്ലെന്നും.പീഡനങ്ങളും ,അക്രമവും മറ്റും ഉണ്ടായിട്ടും അതിനെയൊക്കെ മറികടന്ന് മുന്നേറുന്നവരാണ് സ്ത്രീകൾ, അപ്പോൾ അവർ എങ്ങനെയാണ് പുരുഷനൊപ്പം എന്ന് പറയാൻ സാധിക്കുക എന്നാണ് കൊഹ്ലി ട്വിറ്ററിൽ കുറിച്ചത്.
Post Your Comments