‘സല്ലാപം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മഞ്ജു വാര്യര്‍ നിരവധി ഹിറ്റ് സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘തൂവല്‍കൊട്ടാരം’. അന്നത്തെ കാലത്ത് തീരെ വായനാശീലം ഇല്ലാതിരുന്ന മഞ്ജുവിന് സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ലോഹിതദാസ് ചില പുസ്തകങ്ങള്‍ വായിക്കാനായി നല്കി. “സെറ്റില്‍ വരുമ്പോള്‍ ഞാന്‍ നല്കിയ പുസ്തകങ്ങള്‍ വായിച്ചോ”, എന്ന് ലോഹിതദാസ് ചോദിക്കുമ്പോള്‍ “അതെ” എന്ന മറുപടിയോടെ മഞ്ജു തലയാട്ടും, എന്നിട്ട് സത്യന് അന്തിക്കാടിനെ നോക്കി വായിച്ചില്ലെന്ന മട്ടില്‍ കണ്ണിറുക്കും.
മഞ്ജു അതിഥിയായി എത്തിയ ഒരു ടിവി ചാനലില്‍ സംവിധായകന് സത്യന് അന്തിക്കാട് തന്നെയാണ് മഞ്ജുവിന്റെ ഈ കള്ളത്തരം തുറന്നു പറഞ്ഞത്. “ലോഹി സാര്‍ എന്നോട് ക്ഷമിക്കട്ടെ”, എന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ഇന്ന് താന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ഒരാളാണെന്നും മഞ്ജു പറയുന്നു.
Post Your Comments