സംഘടനകളുടെ വിലക്കുമൂലം മലയാള സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന സംവിധായകനാണ് വിനയന്. എന്നാല്‍ വിനയന് മാത്രമല്ല നടന് തിലകന്, പൃഥിരാജ് തുടങ്ങിയവര്‍ക്കും ഇത്തരം വിലക്കുകള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു സംഭവത്തെക്കുറിച്ച് വിനയന് പറഞ്ഞു.
വിനയന്ടെവ് വാക്കുകള്‍ ഇങ്ങനെ.. ”ഗിന്നസ് പക്രുവിനെ നായകനാക്കി വിനയന് ഒരുക്കിയ ചിത്രമാണ് അത്ഭുതദ്വീപ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പൃഥിരാജും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഘട്ടത്തില്‍ പൃഥിരാജിനെയാണ് താന്‍ നായകനായി കണ്ടിരുന്നത്. ചിത്രത്തിലേയ്ക്ക് ആദ്യം വിളിച്ചത് ജഗതി ശ്രീകുമാറിനെ ആയിരുന്നു. എന്നാല്‍ പൃഥിരാജാണ് നായകനെങ്കില്‍ പ്രശ്നമാണ്; രാജുവിനൊപ്പം അഭിനയിക്കേണ്ട എന്നാണു തീരുമാനമെന്നു ജഗതി അന്ന് പറഞ്ഞിരുന്നെന്നു വിനയന് പറയുന്നു. അതില്‍ നിന്നും രക്ഷിച്ചത് കല്പ്പനയാണ്. ചിത്രത്തില്‍ പക്രു നായകനാണെന്ന് പറയുകയും കരാര്‍ അങ്ങനെ എഴുതുകയും ചെയ്തു. അങ്ങനെയാണ് ആ വിലക്ക് പൊളിഞ്ഞതെന്ന്” വിനയന് പറയുന്നു.
ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിച്ചത്. കല്‍പ്പന, ഗിന്നസ് പക്രു ബിന്ദു കൃഷ്ണ തുടങ്ങിവര്‍ അഭിനയിച്ച ചിത്രത്തിനു പ്രധാന താരങ്ങള്‍ ഒഴികയുള്ള താരങ്ങളില്‍ കൂടുതല്‍ പേരും ഉയരം കുറഞ്ഞവരായിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. വിനയന് കലാഭവന്‍ മണിയെക്കുറിച്ച് ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ | പൂജാ ചടങ്ങില്‍ പങ്കെടുത്ത നടി മല്ലിക മകന് പൃഥിരാജിന് സിനിമയില്‍ വിലക്കുണ്ടായിരുന്നെന്നും ആ സമയത്ത് രക്ഷകനായത് സംവിധായകന് വിനയനാണെന്നും പറഞ്ഞിരുന്നു. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് വിനയന് ഇത് പറഞ്ഞത്.
ആര്യയ്ക്ക് വേണ്ടി മതം മാറുമോ? റിയാലിറ്റി ഷോ ‘ലൗ ജിഹാദോ’ വീണ്ടും വിമര്‍ശനം
Post Your Comments