തമിഴ് നടന് ആര്യ തന്റെ വധുവിനെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോ വീണ്ടും വിവാദത്തില്‍. കളേഴ്സ് ടിവി തമിഴ് ചാനലാണ് എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയുടെ സംപ്രേക്ഷകര്‍. ഈ പരിപാടി ‘ലൗ ജിഹാദാണോ’ എന്ന് ചോദിച്ച് തമിഴ്നാട്ടിലെ ബി.ജെ.പി നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. ഷോയില്‍ അതിഥിയായെത്തിയ വരലക്ഷ്മിയുടെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് കാരണം. ഷോയിലെ മത്സരാര്‍ത്ഥികളോട് ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണെന്നും അദ്ദേഹം മുസ്ലീം ആണെന്നും വരലക്ഷ്മി പറഞ്ഞു. ‘ജാമി( ആര്യ) ഒരിക്കലും അങ്ങനെ പറയില്ല, ഇനി ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ ആര്യയ്ക്ക് വേണ്ടി മതം മാറുമോ?’- വരലക്ഷ്മി ചോദിച്ചു. മത്സരാര്‍ത്ഥികളില്‍ ചിലര്‍ സമ്മതം മൂളുകയും ചെയ്തു.
ഷോയില്‍ നടക്കുന്നത് ലൌ ജിഹാദ് ആണോ എന്നും ചോദിച്ചു ബിജെപി നാഷ്ണല്‍ സെക്രട്ടറി എച്ച്. രാജയടക്കമുള്ളവര്‍ രംഗത്ത് വന്നു. നാണംകെട്ട പരിപാടിയാണ് കളേഴ്സ് ടിവി നടത്തുന്നതെന്ന് എച്ച് രാജ ആരോപിച്ചു. ഇതേ ചോദ്യം ഒരു ഹിന്ദു പയ്യന് വേണ്ടി ചോദിച്ചാല്‍ അപ്പോള്‍ വര്ഗീയതവാദിയാകുമെന്നും എച്ച്. രാജ കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി ഷോയ്ക്കെതിരെ തുടക്കത്തില്‍ തന്നെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ‘ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് എന്നും പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും’ ചിലര്‍ വിമര്‍ശിച്ചിരുന്നു.
സൂപ്പര്‍താര ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി മാധവന്; കാരണം ഇതാണ്
Post Your Comments