വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ ബോളിവുഡ് പ്രണയ ജോഡികളായ പുല്‍കിത് സാമ്രാട്ടും നടി യാമി ഗൌതമും നിറയുന്നു. ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നടി യാമിയുമായുള്ള പ്രണയ ബന്ധം നടന്റെ കുടുംബ ജീവിതത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിരുന്നു. ഭാര്യയായിരുന്ന ശ്വേതാ രോഹിതയില് നിന്നും വിവാഹ മോചനം നേടിയ നടന് യാമിയുമായി കൂടുതല്‍ അടുപ്പത്തിലായി.
നടിയുടെ ചിത്രങ്ങളുടെ പ്രചാരണത്തിനായി ഇപ്പോഴും എത്തിയിരുന്നു നടന്. എന്നാല്‍ ഇപ്പോള്‍ ഇരുവരെയും ഒരുമിച്ചു വേദികളില്‍ കാണുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. വിവാഹ മോചന സമയത്ത് തങ്ങള്‍ക്കിടയിലെ പ്രശ്നം യാമിയാണെന്നു ശ്വേത ആരോപിച്ചിരുന്നു. അവർ പറഞ്ഞു: “പുല്കിത്തിനും തനിക്കുമിടയില്‍ സംഭവിച്ചത്തിനു പിന്നില്‍ യാമിയാണ്. അവൾ ഒരു ഹോം ബ്രേക്കർ ആണ്. ഞാൻ ഒരു മിഥ്യയിൽ ജീവിക്കുകയായിരുന്നു. ഞാൻ പുല്‍കിതിനെ വിശ്വസിച്ചു. സിനിമാ വ്യവസായം ഒരു ചെറിയ ലോകമാണ്.”
നിർമാതാവ് ഭാവനയ്ക്ക് നൽകിയ സമ്മാനം കണ്ട് അമ്പരന്ന് ആരാധകർ
എന്തായാലും നടന്റെ പുതിയ ബന്ധത്തില്‍ വിള്ളല്‍ വീണു കഴിഞ്ഞുവെന്ന് സൂചന. സോഷ്യല്‍ മീഡിയയിലും ഇരുവരും അത്ര സജീവമല്ല. സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ ജീവിതത്തില്‍ നേരിട്ട പരാജയം വീണ്ടും നടനെ തേടിയെത്തും
Post Your Comments