BollywoodCinemaFilm ArticlesGeneralIndian CinemaLatest News

ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക് നേരിട്ട 8 പ്രമുഖ സിനിമകള്‍

ഇന്ത്യയില്‍ സിനിമ റിലീസ് ചെയ്യണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ അംഗികാരം വേണം. അത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. സിനിമ കണ്ട് വിലയിരുത്തിയതിന് ശേഷം ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാല്‍ മാത്രമേ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തൂ. ഏതെങ്കിലും വിഭാഗത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍, ലൈംഗിക രംഗങ്ങളുടെ അതിപ്രസരം, മോശം ഭാഷ തുടങ്ങിയ വിവിധ സാഹചര്യങ്ങളിലാണ് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. അങ്ങനെ
പ്രദര്‍ശനത്തിനു തടസം നേരിട്ട ചില ചിത്രങ്ങളെ പരിചയപ്പെടാം.

1. പത്മാവത്

ചരിത്ര പശ്ചാത്തലത്തില്‍ സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കിയ സിനിമയുടെ യഥാര്‍ത്ഥ പേര് പത്മാവതി എന്നായിരുന്നു. രജപുത്ര രാജാവായിരുന്ന മഹാറാവല്‍ രത്തന്‍ സിംഗിന്‍റെ ഭാര്യ പത്മാവതിയുടെ കഥ പറഞ്ഞ സിനിമയ്ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചിത്രീകരണ വേളയില്‍ തന്നെ രംഗത്ത് വന്നിരുന്നു. സിനിമയില്‍ പത്മാവതിയും അലാവുദിന്‍ ഖില്‍ജിയും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും അത് രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പറഞ്ഞാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
സെന്‍സര്‍ ബോര്‍ഡ് ചില നിബന്ധനകള്‍ക്ക് വിധേയമായാണ് സിനിമക്കുള്ള അനുമതി കൊടുത്തത്. അതനുസരിച്ച് പത്മാവതി എന്ന പേര് പത്മാവത് എന്നാക്കി മാറ്റി, ചില രംഗങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. ഹിന്ദിയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായ പത്മാവത് വിവാദങ്ങളുടെ പേരിലാകണം 5.64 ബില്ല്യണ്‍ ഡോളറാണ് ഇതുവരെ കളക്റ്റ് ചെയ്തത്.

2. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ

 

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചത് ലൈംഗികതയുടെ അതിപ്രസരം, മോശം ഭാഷ എന്നി കാരണങ്ങള്‍ കൊണ്ടാണ്. ബോര്‍ഡ് നിര്‍ദേശിച്ച രംഗങ്ങള്‍ മുറിച്ചു മാറ്റിയതോടെ പിന്നീട് സിനിമ തിയറ്ററുകളില്‍ എത്തി.

3. അണ്‍ഫ്രീഡം

മുസ്ലിം മൌലികവാദവും സ്വവര്‍ഗ്ഗ ലൈംഗികതയും ഇതിവൃത്തമാക്കിയ സിനിമ രാജ്യത്ത് സാമുദായിക സംഘര്‍ഷം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് ബോര്‍ഡ് വിലക്കിയത്. അവര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ പക്ഷെ സംവിധായകന്‍ രാജ് കുമാര്‍ തയ്യാറായില്ല. അതോടെ സിനിമ പൂര്‍ണമായി നിരോധിക്കപ്പെട്ടു.

4. മേം ഹൂം പാര്‍ട്ട് ടൈം കില്ലര്‍

ഫൈസല്‍ സൈഫ് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ പേര് മേം ഹൂം രജനികാന്ത് എന്നായിരുന്നു. തുടര്‍ന്ന് ചിത്രത്തിനെതിരെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്കോ ടതിയിലെത്തി. കോടതി നിര്‍ദേശപ്രകാരം പിന്നീട് സിനിമയുടെ പേര് മാറ്റി.

5. ദി പെയിന്‍റഡ് ഹൌസ്- ചായം പൂശിയ വീട്

അധികം അറിയപ്പെടാത്ത മലയാള സിനിമയാണ് ചായം പൂശിയ വീട്. നായിക പല രംഗങ്ങളിലും നഗ്നയായാണ് പ്രത്യക്ഷപ്പെടുന്നത് എന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയെ വിലക്കി. പ്രസ്തുത രംഗങ്ങള്‍ മുറിച്ചു മാറ്റാന്‍ സംവിധായകന്‍ തയ്യാറാകാത്തത് കൊണ്ട് സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല.

6. ഫിരാക്

നടി നന്ദിത ദാസ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഫിരാക്. ഗുജറാത്ത് കലാപത്തിന്‍റെ കഥ പറഞ്ഞ സിനിമ ഹിന്ദു-മുസ്ലിം സംഘര്‍ഷം വളര്‍ത്തും എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ വിലക്കപ്പെട്ടു.

7. വാട്ടര്‍

ദീപ മേഹ്ത സംവിധാനം ചെയ്ത വാട്ടറിനും സമാനമായ അനുഭവമാണ് ഉണ്ടായത്. സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ നിരവധി മത തീവ്രവാദ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്‌ വന്നിരുന്നു. പിന്നീട് വാട്ടര്‍ രാജ്യത്തിന് പുറത്ത് റിലീസ് ചെയ്തു.

8. ദി പിങ്ക് മിറര്‍

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്സെക്സ്വല്‍ മൂവി എന്ന് പിങ്ക് മിററിനെ വിശേഷിപ്പിക്കാം. സ്വവര്‍ഗ്ഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ റിലീസ് വിലക്കി.

shortlink

Related Articles

Post Your Comments


Back to top button