തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ രചയിതാവായ ജാനകി അമ്മയുടെ സ്മരണയ്ക്കായി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു.പന്തളം രാജകുടുംബം, ശബരിമല തന്ത്രി കുടുംബം, തിരുവിതാങ്കൂർ ദേവസ്വം ബോർഡ് ,തുടങ്ങി കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗൽഭരും ട്രസ്റ്റിന്റെ ഭാഗമാകുന്നു.
എല്ലാ വിഭാഗം ജങ്ങൾക്കുമായി മെഡിക്കൽ ,ടെക്നിക്കൽ, ജനറൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുക .ശബരിമല ഭക്തർക്ക് അന്നദാനവും അഭയവും നൽകുക .കൂടാതെ ജീർണാവസ്ഥയിൽ നിലനിൽക്കുന്ന ക്ഷേത്രങ്ങൾ ,കുളങ്ങൾ, കാവുകൾ എന്നിവ പൊതുജനങ്ങളുടെ സഹായത്തോടെ നവീകരിക്കുക .സാംസ്കാരിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന വിവിധ മാധ്യമങ്ങളിലെ കലാകാരന്മാർക്ക് പുരസ്ക്കാരങ്ങൾ നൽകുക തുടങ്ങിയവയാണ് ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ.
പദ്ധതികൾക്ക് മുന്നോടിയായി ട്രസ്റ്റിന്റെ തിരുവനന്തപുരം മേഖലയിലെ പൊതുയോഗം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്നു.
Post Your Comments