CinemaGeneralMollywoodNEWSWOODs

നടി പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുകയാണ്; വിമര്‍ശനവുമായി മെറീന

സിനിമാ പുരസ്കാര പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വിമര്‍ശനം സജീവമാകാരുണ്ട് ഇത്തവണ ആരോപണങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനെതിരെയാണ്. ഇറാഖില്‍ ഇകപ്പെട്ടുപോയ നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രം മെറീനയുടെ ജീവിത അനുഭവങ്ങളാണ് ആധാരമാക്കിയെടുത്തത്. സിനിമ തുടങ്ങുന്നതിന് മുന്‍പും ചിത്രീകരണ സമയത്തും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും സിനിമ വിജയിച്ചതിന് പിന്നാലെ തന്നെ അവര്‍ മറന്നുവെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മെറീന പറഞ്ഞു.

മെറീനയുടെ വാക്കുകള്‍ ഇങ്ങനെ.. ”ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പം പല ചാനലുകളും കയറിയിറങ്ങിയിരുന്നു. ജോലി മുടക്കിയുള്ള ഈ യാത്രകളില്‍ യാത്രാചെലവ് മാത്രമാണ് തനിക്ക് ലഭിച്ചിരുന്നത്. ആദ്യമൊക്കെ സാമ്ബത്തിക സഹായമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും പിന്നിട് വിളിച്ചപ്പോള്‍ മറുപടിയില്‍ ഭീഷണിയുടെ സ്വരമായിരുന്നെന്ന് മെറീന പറയുന്നു. ഡോക്യമെന്റെറിക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ സമീപിച്ചത്. പിന്നീടത് സിനിമയിലേക്ക് നീണ്ടു. ചിത്രത്തിന്റെ എല്ലാ ഘട്ടത്തിലും മെറീനയുടെ സഹായം അണിയറ പ്രവര്‍ത്തകര്‍ തേടിയിരുന്നു. ഇറാഖ് ആശുപത്രിയില്‍ വെച്ച്‌ മെറീനയുടെ ഫോണില്‍ പതിഞ്ഞ ചിത്രങ്ങളെല്ലാം സിനിമയ്ക്കു വേണ്ടി നല്‍കിയിരുന്നു. കൂടാതെ പാര്‍വതിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.”

meena parvathi

സംവിധായകന്റെയും അണിയറപ്രവര്‍ത്തകരുടേയും വഞ്ചനയക്കെതിരെ വാര്‍ത്താസമ്മേളനം വിളിക്കാനും മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണ് മെറീന. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുകയും സിനിമയില്‍ ഉള്‍പ്പെടെ സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാവണമെന്നും വാദിക്കുന്ന നടി പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുകയാണെന്നും മെറീന കുറ്റപ്പെടുത്തി.

മലയാള സിനിമയ്ക്കായി തന്റെ സ്വപ്നസാക്ഷാത്കാരം നടപ്പിലാക്കി പൃഥ്വിരാജ്

shortlink

Related Articles

Post Your Comments


Back to top button