വിരാട്ട് കോഹ്ലി- അനുഷ്ക ശര്‍മ വിവാഹത്തിന് പിന്നാലെ ബോളിവുഡില്‍ മറ്റൊരു താര വിവാഹം കൂടി. ദീപിക പദുകോണിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും വിവാഹം നിശ്ചയിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ തിയതി നിശ്ചയിക്കുന്നതിനായി ദീപികയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ആഴ്ച മുംബെയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇരു കുടുംബങ്ങളും ദീപികയും രണ്‍വീറും ഡിന്നറിനായി വര്‍ലിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഒത്തുകൂടിയത് ചില പപ്പരാസികള്‍ കണ്ടെത്തുകയും ചെയ്തു. ദീപിക ബാംഗ്ലൂര്‍ സ്വദേശിയാണെങ്കിലും രണ്‍വീര്‍ കുടുംബത്തിന്‍റെ സൌകര്യാര്‍ത്ഥം മുംബെയിലായിരിക്കും വിവാഹം നടത്തുക. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ചടങ്ങ് നടക്കും.
ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന് ശേഷം സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വലിയ തോതില്‍ റിസപ്ഷനും നടത്തും. ദീപിക വിവാഹത്തിനുള്ള ഷോപ്പിംഗ് ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. രണ്‍വീറിന്‍റെ മാതാപിതാക്കളോടൊപ്പം അവര്‍ ഇപ്പോള്‍ ലണ്ടനിലാണ്. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ഗല്ലി ബോയ് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായത് കൊണ്ട് രണ്‍വീര്‍ ഇന്ത്യയില്‍ തന്നെയാണ് ഉള്ളത്.
വിവാഹിതയാകുന്നത് കൊണ്ട് ദീപിക തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമായിരിക്കും ഇനി അഭിനയിക്കുക. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അവര്‍ താമസിയാതെ ജോയിന്‍ ചെയ്യും. ഇര്‍ഫാന്‍ ഖാനാണ് നായകന്‍.
Post Your Comments