AwardsKeralaLatest NewsMollywood

സംസ്​ഥാന ചലച്ചിത്ര പുരസ്​കാരങ്ങളുടെ പ്രഖ്യാപനം ഇന്ന്​

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. ടേക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി 21 സിനിമകളില്‍നിന്നാണ് അവർഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരങ്ങൾക്ക്​ ഫഹദ് ഫാസിലും ബിജു മേനോനും പാര്‍വതിയും മഞ്ജുവാര്യരും പട്ടികയിലുണ്ടെന്നാണ്​ സൂചന.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഓഫ്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്​ ഫഹദ് ഫാസിലിനെ പരിഗണിക്കുന്നത്. രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച രക്ഷാധികാരി ബൈജുവിലെ പ്രകടനത്തിന് ബിജു മേനോനെയും മികച്ച നടനായി തെരഞ്ഞെടുത്തിട്ടുണ്ട് .ടേക്ക് ഓഫ് എന്ന ചിത്രത്തിനായി പാർവതിയും
ഉദാഹരണം സുജാതയുമായി മഞ്ജുവാര്യരുമുണ്ട് നായികമാരുടെ പട്ടികയിൽ.​

ടേക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുടിവെള്ളം പ്രമേയമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത കിണര്‍, കേരള അന്താരാഷ്​ട്രചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ സഞ്ജു സുരേന്ദ്ര​ന്റെ ഏദന്‍, ശ്യാമപ്രസാദി​ന്റെ ഹേയ് ജൂഡ് , സനല്‍കുമാര്‍ ശശിധരന്റെ വിവാദ ചിത്രം എസ്. ദുര്‍ഗ എന്നിവയടക്കം​ 21 ചിത്രങ്ങളാണ്​ അന്തിമ പരിഗണനയിൽ​.

മത്സരരംഗത്തുള്ളവയില്‍ ഏഴെണ്ണം ബാലചിത്രങ്ങളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിൻ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, വിനിത് ശ്രീനിവാസന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ നായകന്മാരായ ചിത്രങ്ങളും മത്സരരംഗത്തുണ്ട്.

സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, കാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button