വലിയ ചിറകുള്ള പക്ഷികൾ എന്ന ഡോക്ടർ ബിജുവിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് കുഞ്ചാക്കോ ബോബൻ ദേവകിയെ കാണുന്നത്. ചിത്രീകരണത്തിനായി ദേവകിയുടെ വീട്ടിൽ ചിലവഴിച്ച ഒരു ദിവസം ഒരിക്കലും താരത്തിന് മറക്കാൻ സാധിക്കില്ല. പുല്ലു മുറിച്ച് വിറ്റുകിട്ടിയ ചില്ലറ പണം കൊണ്ട്, മുതിര്‍ന്നിട്ടും മകളെ ഒരു കൈ കുഞ്ഞിനെ പോലെ പരിപാലിച്ച, ഒരു മനുഷ്യ ജന്മം മുഴുവന്‍ മകള്‍ക്കു കാവലിരുന്ന അമ്മയാണ് തന്റെ കഥാപാത്രത്തിന് അടുത്തിരിക്കുന്നതെന്ന് അറിഞ്ഞ ആ നിമിഷം കുഞ്ചാക്കോ കഥാപാത്രത്തെ മറന്നുകളഞ്ഞു.
ഒരു കുഞ്ഞിനെ പോലെ അന്നു കുഞ്ചാക്കോ കരഞ്ഞു. ആ അമ്മയുടെ കാല്ക്കല് സാഷ്ടാങ്കം നമസ്കരിച്ചു.പിന്നീട് മാസം തോറും 5000 രൂപ ദേവകിയിക്ക് അയച്ചു കൊടുക്കാൻ തുടങ്ങി.എൻഡോസൾഫാൻ ദുരിതത്തിൽപ്പെട്ട ഒരു ഇര, അതായിരുന്നു ദേവകിയുടെ മകൾ ശീലാബതി.
ചിത്രീകരണത്തിനിടയിൽ മണ്ണും ചാണകവും പുരണ്ട ആ വൃദ്ധ മാതാവിനെ ചേര്‍ത്ത് പിടിച്ചു വിങ്ങിയ ആ ‘റിയലിസ്റ്റിക്ക് സീന്‍’ സിനിമയുടെ ചരിത്രത്തിലാണ് ഇടം നേടിയത്. നടനും കഥപാത്രവുമല്ലാത്ത മനുഷ്യന്റെ പെരുമാറ്റം.ആദ്യം ചാക്കോച്ചന്റെ ആശങ്ക അമ്മ മരിച്ചാല്‍ ശീലാബതിയെ ആരു നോക്കുമെന്നതായിരുന്നു..പക്ഷേ, ഫെബ്രുവരി 11നു അമ്മയെ ഒറ്റക്കാക്കി മകള്‍ പോയി.
Read also:മമ്മൂട്ടിയുടെ പേരക്കുട്ടിയും വണ്ടി ഓടിച്ചുതുടങ്ങി;വിത്ത് ഗുണം പത്ത് ഗുണമെന്ന് ആരാധകർ
എന്‍ഡോസള്‍ഫാനുമായി വന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’ ആകാശത്ത് വട്ടം പറന്ന് ആ മകളെ കൊണ്ടുപോയപ്പോള്‍ അമ്മയ്ക്കൊപ്പം ഞാനുണ്ടെന്ന് ചാക്കോച്ചന് പറഞ്ഞു. ആ അമ്മയ്ക്കൊപ്പമാണ് ഇപ്പോഴും കുഞ്ചാക്കോ ബോബൻ എന്ന പ്രതിഭ.
Post Your Comments