![](/movie/wp-content/uploads/2018/03/RAHMAN.jpg)
എണ്‍പതുകളില്‍ മലയാള സിനിമയില്‍ അരങ്ങു തകര്‍ത്ത താരങ്ങളാണ് സൂപ്പര്‍ താരം മോഹന്‍ലാലും റഹ്മാനും, ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ സഹോദരങ്ങളായും സുഹൃത്തുക്കളായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് ഇറങ്ങിയ മോഹന്‍ലാലിന്‍റെ തെലുങ്ക് ചിത്രം ‘ജനതാ ഗാരേജില്‍ നടന്‍ റഹ്മാന്‍ നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു ഫ്ലാഷ് ബാക്കില്‍ വന്നു പോകുന്ന ചെറിയ റോള്‍ മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും വേണമെങ്കില്‍ എനിക്ക് ആ ചിത്രത്തോട് നോ പറയാമായിരുന്നുവെന്നുമാണ് അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞത്. മോഹന്‍ലാല്‍ ആ സിനിമയില്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ആ റോള്‍ ചെയ്തത്. മോഹന്‍ലാലിനോടുള്ള അടുപ്പവും സ്നേഹവുമാണ് തന്നെ ജനതാ ഗാരേജില്‍ എത്തിച്ചതെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments