BollywoodCinemaNEWS

‘ദംഗല്‍’ ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആമിര്‍ ഖാന്‍ പറഞ്ഞത് ആരെയും ഞെട്ടിക്കും!

ബോളിവുഡില്‍ നല്ല ചിത്രങ്ങള്‍ സെലക്ട് ചെയ്തു അഭിനയിക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. ആഗോള തലത്തില്‍ സാമ്പത്തികമായും കലാപരമായും ഉയരം കീഴടക്കിയ ദംഗല്‍ എന്ന ചിത്രത്തിന് വേണ്ടി അല്‍പം അപകടം പിടിച്ച കാര്യങ്ങളാണ് ആമിര്‍ ചെയ്തത് . നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിനായി ആമിര്‍ തന്‍റെ ഭാരം 98 കിലോ ആയി വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം കഥാപാത്രത്തിന്‍റെ ചെറുപ്പകാലത്തിനായി 18 കിലോയും കുറച്ചിരുന്നു. ഇന്ത്യന്‍ വനിത ഗുസ്തി താരങ്ങളായ വനിത ഫൊഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായ മഹാവീര്‍ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെയാണ് ആമിര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രീകരണം അപകടമേറിയതിനാല്‍ റണ്‍ബീറിനെ വെച്ച് ചിത്രം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചിത്രീകരണ വേളയില്‍ ആമിര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button