BollywoodCinemaGeneralIndian CinemaLatest News

അര്‍ജുന്‍ കപൂറിന്‍റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ്‌ ശ്രീദേവിയെ ഉദ്ദേശിച്ചാണോ? അതോ അമ്മയ്ക്ക് വേണ്ടിയോ?

ബോണി കപൂറിന് ആദ്യ ഭാര്യയില്‍ ഉണ്ടായ മകനാണ് അര്‍ജുന്‍ കപൂര്‍. മോന കപൂറിനെ ഉപേക്ഷിച്ച് ബോണി ലേഡി സൂപ്പര്‍സ്റ്റാറിനെ വിവാഹം കഴിക്കുമ്പോള്‍ അര്‍ജുന് പ്രായം പതിനൊന്ന്.

അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചത് അര്‍ജുനോ സഹോദരി അന്‍ഷുലയ്ക്കോ ഒരിക്കലും അംഗികരിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍റെ തണലില്ലാതെ വളര്‍ന്ന ഇരുവരും അടുത്ത കാലം വരെ ശ്രീദേവിയുമായും കുടുംബവുമായും ഒരു ബന്ധവും പുലര്‍ത്തിയതുമില്ല. ശ്രീദേവി തന്‍റെ അമ്മയല്ലെന്നും അച്ഛന്‍റെ ഭാര്യ മാത്രമാണെന്നും അര്‍ജുന്‍ കപൂര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്.

പക്ഷെ ശ്രീദേവിയുടെ മരണത്തോടെ താല്‍ക്കാലികമായാണെങ്കിലും എല്ലാം അവസാനിച്ചു. മരണവാര്‍ത്ത അറിഞ്ഞയുടനെ തിരക്കുകളെല്ലാം മാറ്റിവച്ച് അര്‍ജുന്‍ ദുബായിലേക്ക് പോയി. ശ്രീദേവിയുടെ മരണാനന്തര കര്‍മങ്ങള്‍ക്ക് മുന്‍കയ്യെടുത്ത അദ്ദേഹം അര്‍ദ്ധ സഹോദരിമാരായ ജാന്‍വിയെയും ഖുഷിയെയും ആശ്വസിപ്പിക്കാനും തയ്യാറായി.

ശ്രീദേവിയുടെ മരിച്ചതിനു ശേഷം അര്‍ജുന്‍ ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത് ഇന്നലെയാണ്. അമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് എം ഡ്രേക്കിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം നടത്തിയ പോസ്റ്റിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

 

One day at a time…

A post shared by Arjun Kapoor (@arjunkapoor) on

“നിങ്ങള്‍ ധീരയാണ്. കാരണം തോറ്റുകൊടുക്കാനുള്ള എല്ലാ കാരണവും ജീവിതം നല്‍കി. എന്നിട്ടും നിങ്ങള്‍ ഉയര്‍ന്നു, സ്വയം ഉണര്‍ത്തി, മുന്നോട്ടു കുതിച്ചു.”

അര്‍ജുന്‍ ആരെ ഉദ്ദേശിച്ചാണ് ഇതെഴുതിയത് എന്ന കാര്യത്തില്‍ രണ്ടു പക്ഷമുണ്ട്. ശ്രീദേവിയെ കുറിച്ചാണെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ അര്‍ജുന്‍ സ്വന്തം അമ്മ മോന കപൂറിനെയാണ് ഉദ്ദേശിച്ചാണ് മറുപക്ഷം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button