ഒരുകാലത്ത് ബാബു ആന്റണി-ചാര്‍മിള പ്രണയബന്ധം മലയാളസിനിമയില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു. പിന്നീടു ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു ചാര്‍മിള മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും അതും വിവാഹമോചനത്തില്‍ കലാശിക്കുകയായിരുന്നു. എനിക്ക് ബാബു ആന്റണിയോട് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല, പ്രതികാരം ചെയ്യണമെന്നും തോന്നിയിട്ടില്ല. എല്ലാവര്ക്കും എല്ലാഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെ കണ്ടിട്ടുള്ളൂ, എന്റെ അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അത് കണ്ടില്ല എന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന് അത് ചെയ്തില്ല. ആ കടപ്പാട് ബാബുവിനോടു എനിക്ക് ഇന്നും ഉണ്ട്. അടുത്തകാലത്ത് അമ്മയുടെ യോഗത്തില്‍വച്ച് കണ്ടിരുന്നു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചാണ് അന്ന് പിരിഞ്ഞതെന്നും ചാര്‍മിള പറയുന്നു. അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം.
Post Your Comments