ഒരു കാലത്ത് കഥ, തിരക്കഥ സംവിധാനം എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സൂപ്പര്‍ താരമായിരുന്നു ബാലചന്ദ്രമേനോന്‍. മലയാള സിനിമയെ മാറ്റത്തിന്റെ വഴിയെ കൊണ്ടുവന്നതില്‍ മുഖ്യ പങ്കുവഹിച്ച ഫിലിം മേക്കര്‍ എന്ന നിലയിലും മേനോന്‍ ഖ്യാതി നേടി. തന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി എന്ന ചിത്രത്തിന് ലഭിച്ചത് ‘എ’ സര്‍ട്ടിഫിക്കറ്റ് ആയിരുന്നുവെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അന്നത്തെക്കാലത്ത് ഒരുപാട് ‘എ’ പടങ്ങള്‍ ഇറങ്ങുന്ന കാലമായിരുന്നു. ഒരുപാട് രാത്രി പടങ്ങള്‍ ഇറങ്ങിയിരുന്ന സമയമായിരുന്നു അതെന്നും ബാലചന്ദ്രമേനോന്‍ ചിരിയോടെ പറയുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉത്രാടരാത്രി. ശങ്കരാടി ചേട്ടനൊക്കെ നല്ലൊരു വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു . പഴയകാല നടി ശോഭയായിരുന്നു ചിത്രത്തിലെ നായിക. പക്ഷേ ഈചിത്രം പുറത്തിറങ്ങിയില്ല. ജനം ടിവിയിലെ എന്റെ തമാശ എന്ന അഭിമുഖ പരിപാടിയിലാണ് ബാലചന്ദ്രമേനോന്‍ തന്റെ ആദ്യ സിനിമയെക്കുറിച്ച് പങ്കുവെച്ചത്.
Post Your Comments