ബോളിവുഡ് ചിത്രങ്ങളില്‍ സ്ഥിരമായി കണ്ടു വരാറുള്ള ചുംബന രംഗ സീനുകള്‍ പല തവണയായി റീടേക്ക് എടുക്കാറുണ്ട്. എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അത്തരം സീനുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. കുശാന്‍ നന്ദി സംവിധാനം ചെയ്തു നവാസുദ്ധീന് സിദ്ധിഖിയും , ബിതിത ബാഗും അഭിനയിച്ച ചിത്രത്തിലെ ചുംബന രംഗം ചിത്രീകരിക്കുമ്പോള്‍ നടി ബിതിതയ്ക്ക് ആ ഷോട്ട് തൃപ്തിയാകാതെ വരികയും വീണ്ടും ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു
ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ച് ബിതിത പറയുന്നതിങ്ങനെ
ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ സംവിധായകനെ ശ്രദ്ധിച്ചിരുന്നു അദ്ദേഹത്തിനത് തൃപ്തിയായിരുന്നില്ല എന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നു, കാരണം സ്ഥിരം ബോളിവുഡ് ശൈലിയിലെ ചുംബന രംഗം മാത്രമാണ് ഞങ്ങള്‍ അവിടെ ചെയ്തത്. അതിനാല്‍ വീണ്ടും അത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ തന്നെയാണ് സംവിധായകനോട് ആവശ്യപ്പെട്ടത്. നായകനും ഞാനും തമ്മിലുള്ള രസതന്ത്രം പ്രധാനമാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.
Post Your Comments