തന്റെ സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനായിട്ടല്ല അഭിനയിക്കുന്നതെന്ന് സംവിധായകന് സന്തോഷ് വിശ്വനാഥ്. ചിത്രത്തിന്റെ പ്രമേയത്തിന് പിണറായി വിജയനുമായി ഒരു ബന്ധവുമില്ല. സഖാവ് പി.വി എന്ന പേരില്‍ മമ്മൂട്ടിയുടെ രൂപമാറ്റത്തോടു കൂടിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാപകമായി പ്രചരിച്ചിരുന്നു. പി.വി എന്നത് പിണറായി വിജയന്റെ ചുരുക്ക പേരാണെന്നും സഖാവ് പിണറായി വിജയന്റെ കഥയാണ് സിനിമയാകുന്നതെന്നുമാണ് വാര്‍ത്ത പരന്നത്. വ്യാഖ്യാനങ്ങള്‍ക്ക് മറുപടിയുമായാണ് സംവിധായകന് ഇപ്പോള്‍ രംഗത്ത് വന്നത്.
സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി വേഷമിടുക. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്ററിന് തന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് സന്തോഷ് വ്യക്തമാക്കി. ഒരു കൊടിയുടെയോ രാഷ്ട്രീയത്തിന്റെയോ ചട്ടക്കൂടില്‍ നില്‍ക്കാത്ത മുഖ്യമന്ത്രി മമ്മൂട്ടി ഇതുവരെ ചെയ്യാത്ത വേഷമായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ശ്രീനിവാസന്, രണ്‍ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന് തുടങ്ങിയവരും അഭിനയിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്.
Post Your Comments