എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ സൂപ്പർതാരമായ വിലസിയിരുന്ന നടനായിരുന്നു സഞ്ജയ് ദത്ത്. ഈ നടനെ ഒരു കാലത്തെ ബോളിവുഡ് താര സുന്ദരിമാരെ ഭയപ്പെട്ടിരുന്നു. സഞ്ജയ് ദത്തിനെ ഭയപ്പെട്ടിരുന്ന നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. കാലത്തെ സൂപ്പർതാരങ്ങളായിരുന്നു ശ്രീദേവിയും സഞ്ജയ് ദത്തും ഒരൊറ്റ സിനിമയിൽ മാത്രമേ ഒരുമിച്ച് അഭിനയിച്ചുട്ടുള്ളു. അതിനു പിന്നിലുള്ള കാരണം സഞ്ജയ് ദത്ത് തന്റെ ആദ്യകാല അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 1980 കളിൽ വെള്ളിത്തിരയിലെ മിന്നും താരമായി ശ്രീദേവി മാറിയിരുന്നു. എന്നാൽ ഭാഗ്യ പരീക്ഷണങ്ങൾക്കായി സഞ്ജയ് ദത്ത് ആ സമയത്ത് ബോളിവുഡീൽ എത്തുന്നതേയുള്ളൂ. ശ്രീദേവിയുടെ മാതൃക നൃത്ത ചുവടുകളിൽ മയങ്ങിയ നായകന്മാരിൽ ഒരാളാണ് സഞ്ജയ്. അതുകൊണ്ടു തന്നെ ശ്രീദേവിയെ ഒരു നോക്ക് കാണാൻ സഞ്ജയ് ഇടക്ക് സെറ്റുകളിൽ പോകുമായിരുന്നു.
സഞ്ജയ് മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു അത്. അതുകൊണ്ടു തന്നെ സെറ്റുകളിൽ മദ്യപിച്ചു കൊണ്ടായിരിക്കും അദ്ദേഹം എത്തുക. അങ്ങനെ ഒരുനാൾ ഹിമ്മത്ത്വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ജിതേന്ദ്രയുടെ നായികയായി അഭിനയിക്കുന്നത് ശ്രീദേവിയാണ്. ആ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ശ്രീദേവിയെ കാണാൻ സഞ്ജയ് എത്തി. ശ്രീദേവി മേക്കപ്പ് റൂമിലായിരുന്നു. അവിടെ ചെന്ന് വാതിലിൽ മുട്ടി. ശ്രീദേവി തന്നെയാണ് വാതിൽ തുറന്നത്.മദ്യപിച്ച അവസ്ഥയിൽ എത്തിയ താരത്തെ കണ്ടു ശ്രീദേവി ഭയന്നു. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടച്ചു. ഇതായിരുന്നു ശ്രീദേവിയും സഞ്ജയ്യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ഈ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി വളരെ അധികം പേടിച്ചിരുന്നു. പക്ഷെ എന്നിട്ടും ശ്രീദേവിക്ക് സഞ്ജയ്യുടെ കൂടെ സമീൻ എന്ന ഒരു സിനിമ കമ്മിറ്റ് ചെയ്യേണ്ടി വന്നു. അതിൽ ഒറ്റ സീൻ പോലും ഇവർ ഒരുമിച്ച് കാണില്ല എന്ന് സംവിധായകൻ ഉറപ്പു കൊടുത്തത് കൊണ്ട് മാത്രമാണ് ഈ സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി തീരുമാനിക്കുന്നത്. സഞ്ജയ് ദത്ത്, വിനോദ് ഖന്ന, രജനീകാന്ത് എന്നിവരായിരുന്നു നായകന്മാർ. എന്നാൽ ഷൂട്ടിങ് തുടങ്ങിയ ആ സിനിമ പല കാരണങ്ങളാൽ റിലീസ് ആയില്ല. പിന്നീട് ഖുദാ ഹവാ എന്ന ചരിത്രസിനിമയിലും ശ്രീദേവിക്കൊപ്പം സഞ്ജയ് ദത്തിന് അഭിനയിക്കാൻ അവസരമെത്തി. അമിതാഭ് ബച്ചൻ നായകനായ ആ സിനിമയിൽ അവസാനനിമിഷം സഞ്ജയ് ദത്തിനെ സംവിധായകൻ ഒഴിവാക്കി. പിന്നീട് നാഗാർജുനയാണ് ആ വേഷം ചെയ്തത്.
വിവാഹം കഴിക്കാൻ റിയാലിറ്റി ഷോ ; ആര്യയ്ക്കെതിരെ സോഷ്യല് മീഡിയ
എന്നാൽ ശ്രീദേവിയുടെ കരിയർ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിൽ രക്ഷകനായി എത്തിയത് സഞ്ജയ് ദത്താണ്. 1993ൽ സഞ്ജയ് ജനപ്രിയ നടനായി തീർന്ന സമയം. മഹേഷ് ഭട്ട് ഗുംരഹ് എന്ന സിനിമയുമായി ശ്രീദേവിയെ സമീപിച്ചു. അന്ന് സംവിധായകൻ എല്ലാക്കാര്യങ്ങളും കൃത്യമായി ശ്രീദേവിയോട് സംസാരിച്ചിരുന്നു. നായകൻ സഞ്ജയ് ദത്ത് ആണെന്ന് അറിഞ്ഞിട്ടും കഥ കേട്ട ശേഷം ഒരിക്കൽ പോലും നായകനെ മാറ്റാൻ ആവശ്യപ്പെട്ടുമില്ല. എന്നാല് അവർ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇരുവരും തമ്മിൽ സെറ്റിൽ സംസാരിക്കാറിലായിരുന്നു. ഷോട്ട് കഴിയുമ്പോൾ പലപ്പോഴും ശ്രീദേവി സഞ്ജയുടെ മുഖത്തു പോലും നോക്കാതെ പോകുമായിരുന്നു. മയക്കുമരുന്ന് അടിച്ചാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നായിരുന്നു ശ്രീദേവിയുടെ ഭയം.ഗുംരഹ് സിനിമ വളരെ അധികം പ്രേക്ഷക പ്രീതി നേടിയ സിനിമയാണ്.ചിത്രം വിജയിച്ചെങ്കിലും ഈ സിനിമയ്ക്ക് ശേഷം പിന്നീടൊരിക്കലും അവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
നീണ്ട 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരെയും ഒരുമിച്ച് അഭിനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ കരൺ ജോഹർ. ഈ ചിത്രത്തിനായി കഴിഞ്ഞ ഒക്ടോബറിൽ ശ്രീദേവി കരാർ ഒപ്പിട്ടതുമാണ്. അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീദേവിയുടെ ഭർത്താവായാണ് സഞ്ജയ് ദത്ത് അഭിനയിക്കേണ്ടിയിരുന്നത്. വരുൺ ധവാനും ആലിയ ഭട്ടുമായിരുന്നു സിനിമയിലെ മറ്റു താരങ്ങൾ. എന്നാൽ ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിടവാങ്ങൽ എല്ലാം മാറ്റിമറിച്ചു
Post Your Comments