മിമിക്രി രംഗത്ത് നിന്നാണ് സുരാജ് വെഞ്ഞാറമൂട് സിനിമയിലേക്ക് വന്നത്. ഹാസ്യ നടനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഡൂപ്ലിക്കേറ്റ്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലൂടെ നായകനായും തിളങ്ങി. ദേശിയ അവാര്‍ഡ് ജേതാവ് കൂടിയായ സുരാജ് തിരക്കഥ രചനയിലേക്ക് കടക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്യാം പുഷ്ക്കരനാണ് തിരക്കഥ എഴുതുന്നത്. സുരാജ് അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കും. മമ്മൂട്ടിയാണ് നായകന്.
മെഗാസ്റ്റാര്‍ നായകനായ രാജമാണിക്യത്തിന്റെ രചനയില്‍ പങ്കാളിയായി കൊണ്ടാണ് സുരാജ് സിനിമാരംഗത്തേക്ക് വന്നത്. അദ്ദേഹമാണ് സിനിമയിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ തിരുവനന്തപുരം ശൈലിയിലേക്ക് മാറ്റിയത്.
Post Your Comments