ലോക സുന്ദരി മാനുഷിയ്ക്കെതിരെ സദാചാര ആക്രമണം. മാനുഷി ചില്ലർ സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഒരു മാഗസിന് വേണ്ടി എടുത്ത സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു. പ്രതീക്ഷകളും സ്വപ്നങ്ങളും എക്കാലത്തും നിലനില്‍ക്കുന്ന ഒരു ലോകം ഉണ്ട് എന്നൊരു കുറിപ്പും മാനുഷി പങ്കുവച്ചിരുന്നു.
നിര്‍മാതാവ് പിന്മാറി; മോഹന്‍ലാല്‍ ചിത്രം പ്രതിസന്ധിയില്‍
എന്നാല്‍ മാനുഷിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ടും ചോദ്യം ചെയ്തുകൊണ്ടും സൈബർ സദാചാര ആങ്ങളമാർ രംഗത്തെത്തി. താങ്കള്‍ ഒരു പോണ്‍സ്റ്റാര്‍ ആണോഎന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ നാണമില്ലേയെന്നുമുള്ള വിമർശങ്ങൾ ഉയരുകയാണ്. എന്നാൽ ഇത്തരം ചിത്രങ്ങൾ മനുഷ്യ പങ്കുവയ്ക്കുന്നത് തന്റെ ഫോളോവേഴ്സ്സിന്റെ എണ്ണം കൂട്ടാനാണെന്നും വിമർശനമുണ്ട്. മൂന്ന് മില്യണ്‍ ഫോളോവേഴ്സാണ് മാനുഷിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ഉള്ളത്. എന്നാൽ ചുരുക്കം ചിലർ നടിയെ പിന്തുണയ്ക്കുന്നുമുണ്ട്.
Post Your Comments