സോമന്റെ സിനിമാ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍. സുരേഷ് ഗോപി നായകനായി എത്തിയ ആനക്കാട്ടില്‍ ചാക്കോച്ചിയുടെ അച്ഛന്‍ കഥാപാത്രത്തെ സോമന്‍ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കി. ലേലം എന്ന സിനിമയുടെ സൃഷ്ടവായ രഞ്ജി പണിക്കര്‍ സോമന്റെ അന്ത്യനാളിലെ കഥാപാത്രത്തെക്കുറിച്ചു ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത് ഇങ്ങനെ
“ഞാൻ നായകനൊന്നും അല്ലല്ലോ എനിക്ക് എന്തിനാടാ ഈ സിനിമയില്‍ ഇത്രയും നീളന്‍ ഡയലോഗുകള്‍ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് കേട്ട സോമന്‍ ചേട്ടന്റെ ആദ്യപ്രതികരണം.
“സോമൻ ചേട്ടൻ ഞാൻ ഈപ്പച്ചന് വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഡബ്ബ് ചെയ്യുമ്പോഴും ഞാൻ ഡയലോഗുകൾ പറഞ്ഞു കൊടുക്കുമ്പോൾ കുറച്ചു കഴിഞ്ഞു ” നീ പറയുമ്പോലെ എനിക്ക് പറയാൻ പറ്റില്ല ” എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങി, പിന്നീടു സ്റ്റുഡിയോയുടെ വെളിയിൽ ചെന്നിരിക്കും. കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു “എടാ ഒരു സിഗരറ്റ് ഉണ്ടെങ്കിൽ താ ” എന്നും പറഞ്ഞു വീണ്ടും വരും. അദ്ദേഹം തന്നെ ചോദിച്ചു വാങ്ങിച്ച ഒരു റോൾ ആണ് ആനക്കാട്ടില്‍ ഈപ്പച്ചന്‍. മരിക്കുന്നതിന് മുൻപ് എനിക്കൊരു നല്ല റോൾ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്ന്- രഞ്ജി പണിക്കര്‍
Post Your Comments