ബോളിവുഡില്‍ വീണ്ടും ഒരു വിവാഹ മോചന വാര്‍ത്ത പരക്കുന്നു. സൂപ്പര്‍ താരം സെയ്ഫ് അലി ഖാനും കരീന കപൂരുമാണ് ഈ കഥയിലെ താരങ്ങള്‍. 2012 ൽ ഏറ്റവും അധികം ചര്‍ച്ചയായ ഒരു വിവാഹമായിരുന്നു സെയ്ഫ് അലി ഖാനേടും കരീന കപൂരിന്റെയും. ഇരുവരും ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് മകന്‍ തൈമൂറിന്റെ പേരില്‍ ആയിരുന്നു. മതങ്ങളുടെ പേരില്‍ തൈമൂര്‍ വിമര്‍ശിക്കപ്പെട്ടു. ഇപ്പോള്‍ രണ്ടുപേരും വേർപിരിഞ്ഞുവെന്ന് കേൾക്കുന്നത്. സൈഫിന്റെ പുതിയ ചിത്രം പരാജപ്പെട്ടിരുന്നു. അതിനിടയിലാണ് വിവാഹ മോചന വാര്‍ത്ത പരക്കുന്നത്.
ബോംബെ നഗരത്തിലെ ബാന്ദ്രയിലെ കുടുംബകോടതിയിൽ വിവാഹമോചനത്തിന് ഇരുവരും അപേക്ഷ സമര്‍പ്പിക്കുമെന്നും കേള്‍ക്കുന്നു. സെയ്ഫ് അലി ഖാൻ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതോടെ തൈമൂർ അലി ഖാൻ ആരോടൊപ്പം ആയിരിക്കും എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. കരീന അഭിനയ ലോകത്തേയ്ക്ക് വീണ്ടും തിരിച്ചെത്തിയതോടെ മകനെ സൈഫ് ആവശ്യപ്പെടുമോ എന്നും ചര്ച്ചയുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം ഗോസിപ്പുകാര്‍ പ്രച്ചരിപ്പിക്കുന്നതാണെന്നും ഇതില്‍ സത്യമില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.
Post Your Comments