ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ശ്രീദേവിയുടെ വിയോഗം സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ദുബായില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ താരം അവിടെ ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറി ശ്രീദേവി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ശ്രീദേവിയുടെ മരണത്തില്‍ കോടിക്കണക്കിന് ജനങ്ങള്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ ചിലര്‍ അനവസരത്തില്‍ ‘തമാശ’കള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ശല്യക്കാരികളായ ഭാര്യമാര്‍ ഉണ്ടെങ്കില്‍ കുളിമുറിയില്‍ ബാത്ത് ടബ്ബ് വച്ചാല്‍ പ്രശ്നം തീരുമെന്ന തരത്തില്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെടുത്തി ചില തമാശകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം ‘തമാശക’ള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍. ട്വിറ്ററിലൂടെയാണ് ഈ തമാശകളെ രൂക്ഷമായി വിമര്‍ശിച്ചത്.
‘അവിടെ ബാത്ത് ടബ്ബ് തമാശകള്‍ ഒഴുകി നടക്കുകയാണ്. മനസ്സില്‍ അല്‍പമെങ്കിലും കരുണ ബാക്കിയുണ്ടെങ്കില്‍ സ്വന്തം അമ്മയെ നഷ്ടപ്പെട്ട രണ്ട് കുട്ടികളെക്കുറിച്ച് ചിന്തിക്കൂ. ഇത്തരം ക്രൂരമായ തമാശകള്‍ നിര്‍ത്തിക്കൂടേ?’- ലക്ഷ്മി ചോദിച്ചു.
സ്റ്റാർട്ട് ക്യാമറ, ആക്ഷൻ ; മോഹന്‍ലാല്‍ വീണ്ടും വിസ്മയ ഭാവത്തിലേക്ക്!
Post Your Comments