നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിനു സംഭാവന ചെയ്ത എഴുത്തുകാരനും
സംവിധായകനുമാണ് റാഫി. അദ്ദേഹം ഇരു മേഖലകളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചപ്പോള്‍ സഹോദരന്‍ ഷാഫി സംവിധാനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രികരിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത മായാവിയുടെ തിരക്കഥ എഴുതിയത് റാഫിയാണ്. ആ സിനിമ അക്കാലത്തെ ഏറ്റവും വലിയ വിജയമായി.
മായാവിക്ക് ശേഷം മമ്മൂട്ടിയും ഇരട്ട സംവിധായകരും വീണ്ടും ഒന്നിക്കുകയാണ്. മായാവിയിലെയും ഹലോയിലെയും നായകന്മാര്‍ ഒരുമിക്കുന്ന സിനിമ ഇടയ്ക്ക് ആലോച്ചിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ദിലീപിന്‍റെ പുതിയ ചിത്രമായ പ്രൊഫ. ഡിങ്കന്‍റെ തിരക്കഥ എഴുതുന്നത് റാഫിയാണ്. അതിന്‍റെ അവസാനഘട്ട മിനുക്കുപണികള്‍ നടത്തിയതിന് ശേഷം അദ്ദേഹം മമ്മൂട്ടി ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് കടക്കും.
മായാവിക്ക് പുറമേ തൊമ്മനും മക്കളും, ചട്ടമ്പിനാട്, വെന്നിസിലെ വ്യാപാരി തുടങ്ങിയ സിനിമകളും മെഗാസ്റ്റാറിനെ നായകനാക്കി ഷാഫി ചെയ്തിട്ടുണ്ട്.
Post Your Comments