മലയാളത്തില്‍ നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളിലൊക്കെ ഭൂരിഭാഗവും നായികയായി അഭിനയിച്ചത് ഉര്‍വശിയായിരുന്നു. തന്റെ സിനിമ ജീവിതത്തിനിടയില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നടിയാണ് ഉര്‍വശിയെന്ന് നടന് ജഗദീഷ് പറയുന്നു. ജഗദീഷുമൊത്ത് നിരവധി സിനിമകളില്‍ അഭിനയിച്ച ഉര്‍വശിക്ക് അന്നത്തെ കാലത്ത് കുറെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നു. സിനിമാ ലോകത്ത് ഉര്‍വശിയുടെ മൂല്യം ഇടിഞ്ഞതായി എന്ന് വരെ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും കേട്ട് പിന്മാറാന് ഉര്‍വശി തയ്യാറായിരുന്നില്ല. ജഗദീഷിന് ആത്മവിശ്വാസം നല്കിയതും ഉര്‍വശിയാണ്. തന്റെ ജീവിതത്തില്‍ ഉര്‍വശിയോടുള്ള കടപ്പാട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നായിരുന്നു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞത്.ഭാര്യ, സ്ത്രീധനം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.
Post Your Comments