മോഹന്‍ലാലിന്റെ എക്ക്കലത്തെയും ഹിറ്റ് ചിത്രമാണ് സ്ഫടികം. ചിത്രത്തില്‍ ആടുതോമയായി എത്തിയ ലാലിന്റെ മുണ്ട് പറിച്ചുള്ള അടി ആരാധകരുടെ ഇഷ്ടങ്ങളില്‍ ഒന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധായകന് ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഭദ്രന് ഇന്നും അറിയപ്പെടുന്നത് സ്ഫടികത്തിന്റെ സംവിധായകന് എന്ന പേരിലാണ്. തന്റെ ക്ലാസിക് സിനിമയെ കുറിച്ച് ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് സംവിധായകന്.
“സ്ഫടികത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമോ എന്നത് ഞാന്‍ ഏറെ നാളായി നേരിട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണ്. കോടികള്‍ തരാമെന്ന് പറഞ്ഞാലും ഞാനത് ചെയ്യില്ല. എനിക്കെന്നല്ല ആര്‍ക്കും അതിന് കഴിയില്ല. ” ഭദ്രന് പറയുന്നു. ” ആടുതോമയും ചാക്കോ മാഷും ഇനി ആവര്‍ത്തിച്ചാല്‍ ശരിയാകില്ല. തോമയെക്കാള്‍ സ്ഫടികത്തിന്റെ കഥ അച്ഛനെ ചുറ്റിപ്പറ്റിയാണ്. തിലകന് ചേട്ടനല്ലാതെ വേറെയാര്‍ക്കും കടുവ ചാക്കോ ആകാന്‍ പറ്റില്ല ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീദേവിയുടെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്ത നടി ജാക്വലിന്റെ ചിരിയ്ക്ക് പിന്നില്‍ !
Post Your Comments