
ബോളിവുഡ് സങ്കടത്തിലാണ്. കാരണം തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നടി ശ്രീദേവി അന്തരിച്ചു. ശ്രീദേവിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സിനിമ ലോകവും ആരാധകരും ഇനിയും മുക്തരായിട്ടില്ല. ഇന്നലെ അവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സിനിമാ താരങ്ങളും സാധാരണക്കാരും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന വന്‍ ജനസഞ്ചയമാണ് അവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. മിക്കവാറും കണ്ണീരോടെയും ദു:ഖ ഭാരത്തോടെയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വ്യത്യസ്ഥമായ മുഖഭാവത്തോടെയെത്തിയ ഒരു ബോളിവുഡ് സുന്ദരി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
യുവതലമുറയിലെ ശ്രദ്ധേയ നടിയായ ജാക്വലിന് ഫെര്‍ണാണ്ടസാണ് പ്രസന്നമായ മുഖത്തോടെ എത്തിയത്. അവര്‍ ചിരിച്ചുകൊണ്ട് മറ്റുള്ളവരോട് ഇടപെടുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നടിയുടെ പെരുമാറ്റം ഒരു വിഭാഗം ആളുകളെ ഞെട്ടിച്ചു. പക്ഷെ ചിലര്‍ പറയുന്നത്, ശ്രീദേവിയുമായി അടുത്ത ബന്ധമൊന്നും ഇല്ലാത്തത് കൊണ്ടാകാം ജാക്വലിന് അങ്ങനെ ചെയ്തതെന്നാണ്. അവര്‍ ശ്രീദേവിയെ ചിരിച്ചുകൊണ്ട് യാത്രയാക്കുകയായിരുന്നു എന്ന് പറയുന്നവരും കുറവല്ല. ഏതായാലും സംസ്ക്കാര ചടങ്ങിലെ നടിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Post Your Comments