രജനികാന്ത് നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കാല. കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ധാരാവിയിലെ അധോലോക നായകന്റെ വേഷത്തിലാണ് സൂപ്പര്‍സ്റ്റാര്‍ എത്തുന്നത്. കാലയുടെ പ്രമേയവും പോസ്റ്ററുകളും ഇതിനകം ആരാധകരില്‍ ആവേശമുളവാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് ഒന്നിന് പുറത്തുവിടും എന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ തിരുമാനം മാറ്റി. ഒരു ദിവസം വൈകി മാര്‍ച്ച് രണ്ടിനായിരിക്കും ടീസര്‍ പുറത്തിറക്കുക. കഴിഞ്ഞ ദിവസം ദിവംഗതനായ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ടീസര്‍ വൈകിക്കുന്നതെന്ന് നിര്‍മാതാവ് ധനുഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Due to the demise of respected Jagadguru Poojyashri Jayaendra Saraswati Shankaracharya, as a mark of respect Kaala teaser will be released on 2nd March. Apologies to all the fans who were eagerly waiting for the teaser.
— Dhanush (@dhanushkraja) February 28, 2018
നേരത്തെ രജനിയും ട്വിറ്ററില്‍ കൂടി ഗുരുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
பூஜ்யஸ்ரீ ஸ்ரீ காஞ்சி பெரியவருடைய ஆத்மா பரமாத்மாவுடன் இணைந்த இந்த நாளில், அவரை இழந்து வாடும் பக்தர்களுக்கு என்னுடைய ஆழ்ந்த இரங்கல்.
— Rajinikanth (@superstarrajini) February 28, 2018
ബാഷയ്ക്ക് ശേഷം രജനി മുംബെയിലെ അധോലോക നായകനായെത്തുന്ന കാല പ്രേക്ഷകര്‍ ഈ വര്‍ഷം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്.
Post Your Comments