
നടി മേനക സുരേഷിന്റെ മകള്‍ രേവതിയുടെ വിവാഹം വലിയൊരു പിണക്കത്തിന്റെ ഇണക്കത്തിനു സാക്ഷ്യം വഹിച്ചത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള വര്‍ഷങ്ങളുടെ അകല്‍ച്ചയ്ക്ക് ശേഷമായിരുന്നു ഈ കൂടികാഴ്ച. നടി മേനകയുടെ മകള്‍ രേവതിയുടെ കല്യാണത്തിന് ഗുരുവായൂരില്‍ എത്തിയ നിമിഷത്തിലായിരുന്നു ഇവര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു സ്നേഹം പങ്കുവെച്ചത്. ‘ഞങ്ങളുടെ പിണക്കങ്ങള്‍ അവസാനിച്ചിരിക്കുന്നു’വെന്നു ഇരു താരങ്ങളും സദസ്സിനെ സാക്ഷിയാക്കി അന്ന് പ്രഖ്യാപിച്ചിരുന്നു. അകല്‍ച്ച അടുപ്പത്തിന് വഴിമാറിയ സുന്ദരമായ കാഴ്ചയായിരുന്നു അത്. വര്‍ഷങ്ങളുടെ പിണക്കം ഇണക്കമായി മാറിയ ഈ കൂടിച്ചേരല്‍ കാണാന്‍ ആയിരുന്നു ആരാധകരും കാത്തിരുന്നത്.
Post Your Comments