ബോളിവുഡിലെ അഴകിന്റെ ദേവത നടി ശ്രീദേവി അന്തരിച്ചു. നടയുടെ മരണ വാര്‍ത്ത അറിഞ്ഞ നെട്ടലിലാണ് സിനിമാ ലോകം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഹൃദയാഘാതമല്ല കാരണമെന്നും പറയുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുകയാണ്. ഈ അവസരത്തില്‍ സിനിമാ ലോകം നടിയുടെ കുടുംബത്തില്‍ നിന്നുമുള്ള പ്രതികാരത്തിനായി കാതോര്‍ക്കുകയാണ്. എന്നാല്‍ ശ്രീദേവിയുടെ സഹോദരി ശ്രീലത മരണ വാര്‍ത്തയില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
സിനിമ പോലെ അത്ര സുന്ദരമല്ല ശ്രീദേവിയുടെ കുടുംബജീവിതം
നടിയും സഹോദരിയും തമ്മില്‍ അത്ര സ്നേഹത്തില്‍ അല്ല. മുന്‍പ് നടിയുടെ അമ്മ സ്വത്ത് മുഴുവന്ശ്രീദേവിയ്ക്ക് നല്കിയ സമയത്ത് നടി ഇത് അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് തട്ടിയെടുത്തത് ആണെന്ന് കാട്ടി കേസ് കൊടുത്തിരുന്നു. ഈ സംഭവത്തിനു പിന്നാലെ ഇരുവരും പരസ്പരം മിണ്ടാതെയായി. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ മരണ വാര്‍ത്തയെക്കുറിച്ച് അറിയാന്‍ വിളിച്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ ശ്രീലത തയ്യാറായില്ല.
ദുബായില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടി ഹോട്ടലിലെ കുളിമുറിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. അന്വേഷണം എല്ലാം അവസാനിപ്പിച്ചു ബോഡി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാത്രിയോടെ മൃതദേഹം ഇന്തയില്‍ എത്തിക്കും.
Post Your Comments